കോഴിക്കോട് വിമാനത്താവളത്തിലെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണും -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വിമാനത്താവളത്തില്‍ യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും സൗകര്യങ് ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും നിയുക്ത എം.പിയും കോഴിക്കോട് എയര്‍പോര്‍ട്ട് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന ുമായ പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ നേരിടുന്ന വിവിധ പ്രായസങ്ങള്‍ക്ക് അട ിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള നിവേദക സംഘവുമായി സംസാരിക്കയായിരുന്നു അദ്ദേഹം.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് കാണിക്കുന്ന പീഡന മനോഭാവം അവസാനിപ്പിക്കുക, മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് സെക്ടറില്‍ നിന്ന്​ അധിക ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്നതിന് ശാശ്വത പരിഹാരം കാണുക, കോഴിക്കോട് സെക്ടറില്‍ സര്‍വ്വീസ് നടത്തിയിരുന്ന ഹെദരാബാദ് സർവീസ് പുനരാരംഭിക്കുക, സിംഗപ്പൂര്‍, ഹോങ്കോംഗ്, ഹുബ്ലി, ലക്ഷദ്വീപ് സർവീസുകള്‍ ആരംഭിക്കുക, വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനം പൂര്‍ണ്ണ തോതില്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് നല്‍കിയത്.

ചര്‍ച്ചയില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജന. കണ്‍വീനര്‍ ടി.പി.എം. ഹാഷിര്‍ അലി, ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുസഫര്‍ അബ്റാര്‍, ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങല്‍പാറ, സി.കെ. ഷാക്കിര്‍, ജിന്‍ഷാന്‍ ചാലാരി, നൗഷാദ് ഓമശ്ശേരി, ഉബെദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - calicut airport issues will solve says Kunjalikkutty -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.