ഇന്ന്​ സംയുക്ത സമിതി ഹർത്താൽ

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​യു​ക്ത സ​മി​തി ​െചാ​വ്വാ​ഴ്​​ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ ന​ട​ത്തും. രാ​വി​ലെ ആ​റ്​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റ്​ വ​രെ​യാ​ണ്​ ഹ​ർ​ത്താ​ൽ. ക​ട​ക​ള​ട​ച്ചും യാ​ത്ര, തൊ​ഴി​ൽ എ​ന്നി​വ ഒ​ഴി​വാ​ക്കി​യും പ​ഠി​പ്പ്​ മു​ട​ക്കി​യും മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സ​മി​തി നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു അ​സൗ​ക​ര്യ​വും ഉ​ണ്ടാ​കി​ല്ല. റാ​ന്നി താ​ലൂ​ക്കി​നെ പൂ​ർ​ണ​മാ​യി ഹ​ർ​ത്താ​ലി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ മ​റ്റ്​ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ത​ട​സ്സ​മു​ണ്ടാ​കി​ല്ല. ഹ​ർ​ത്താ​ൽ തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കും. ഡ​ൽ​ഹി മാ​തൃ​ക​യി​ൽ പൊ​ലീ​സും സം​ഘ്​​പ​രി​വാ​റും ചേ​ർ​ന്ന്​ പ്ര​ക്ഷോ​ഭ​ത്തെ പൈ​ശാ​ചി​ക​വ​ത്​​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​​ണ്ട്. കേ​ര​ള പൊ​ലീ​സി​ൽ സം​ഘ്​​പ​രി​വാ​ർ സ്വാ​ധീ​നം എ​ല്ലാ​വ​ർ​ക്കു​മ​റി​യാം.

വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷെ​ഫീ​ഖ്, എ​സ്.​ഡി.​പി.​െ​എ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൂ​വാ​റ്റു​പു​ഴ അ​ഷ​റ​ഫ്​ മൗ​ല​വി, ബി.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ര​ളി നാ​ഗ, ഡി.​എ​ച്ച്.​ആ​ർ.​എം വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ സ​ജി കൊ​ല്ലം, സ​മി​തി ക​ൺ​വീ​ന​ർ ശ്രീ​ജ നെ​യ്യാ​റ്റി​ൻ​ക​ര, മൈ​നോ​രി​റ്റി റൈ​റ്റ്​​സ്​ വാ​ച്ചി​ലെ അ​ഡ്വ. ഷാ​ന​വാ​സ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

ജനകീയ ഹർത്താൽ വിജയിപ്പിക്കണം -സംയുക്ത സമിതി

കോഴിക്കോട്: ചൊവ്വാഴ്ച പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ വിജയിപ്പിക്കണമെന്ന്​ സംയുക്ത സമിതി ജില്ല ഭാരവാഹികൾ ആഹ്വാനം ചെയ്​തു. കടകൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർത്താൽ സമാധാനപരമായി നടത്തണം. രാവിലെ ആറു മുതൽ വൈകീട്ട് ആറുമണി വരെ നടക്കുന്ന ഹർത്താലിൽനിന്ന് ശബരിമല തീർഥാടകരെയും പാൽ, പത്രം, പയ്യോളി കീഴൂരിലെ ആറാട്ടുത്സവം എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്​.

ഹർത്താലിനെതിരെ നടക്കുന്ന കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും എ. വാസു (എസ്.ഡി.ടി.യു), അസ്‌ലം ചെറുവാടി (വെൽഫെയർ പാർട്ടി), മുസ്തഫ പാലേരി (എസ്.ഡി.പി.ഐ), ജിനോഷ് പാവണ്ടൂർ (ബി.എസ്‌.പി), ഒ.കെ. ഫാരിസ് (സോളിഡാരിറ്റി), റഹീം ചേന്ദമംഗലൂർ (ഫ്രറ്റേണിറ്റി), പി.സി. മുഹമ്മദ് കുട്ടി (എഫ്.ഐ.ടി.യു), മുഹമ്മദ് സഈദ് (എസ്.ഐ.ഒ), കെ. മാധവൻ, ഇസ്മായിൽ കമ്മന, സലിം കാരാടി, അംബിക എന്നിവർ ആവശ്യപ്പെട്ടു.

ഹർത്താൽ നിയമവിരുദ്ധം -ആലപ്പുഴ പൊലീസ്​ മേധാവി

ആലപ്പുഴ: പൗരത്വഭേദഗതി നിയമത്തിനെതിരെ ചില സംഘടനകൾ ചൊവ്വാഴ്​ച പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമാണെന്ന്​ ജില്ല പൊലീസ്​ മേധാവി കെ.എം. ടോമി. എസ്​.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ബി.എസ്​.പി, കേരള മുസ്​ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്​.ഐ.ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം തുടങ്ങിയ സംഘടനകളുടെ സംയുക്തയോഗ തീരുമാനം എന്ന രീതിയിലാണ് ഹർത്താൽ ആഹ്വാനം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടനകൾ ഏഴുദിവസംമുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈകോടതി ഉത്തരവ്​ നിലവിലുണ്ട്. ഈ സംഘടനകളൊന്നും സമയപരിധിക്കുള്ളില്‍ ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടില്ല. ചൊവ്വാഴ്ച ജില്ലയിൽ ഹർത്താൽ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താൽ അതി​​​​​​െൻറ ഭാഗമായുണ്ടാകുന്ന എല്ലാ കഷ്​ടനഷ്​ടങ്ങൾക്കും ഉത്തരവാദിത്തം ഈ സംഘടനകളുടെ ജില്ല നേതാക്കൾക്കായിരിക്കും. അവരുടെ പേരിൽ കർശന നിയമനടപടി സ്വീകരിക്കും.

ചൊവ്വാഴ്ച നടക്കുന്ന പഞ്ചായത്ത് ഉപ​െതരഞ്ഞെടുപ്പുകളിൽ പൊതുജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാനും മറ്റും ഹർത്താൽ പ്രചാരണം തടസ്സം സൃഷ്​ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങൾകൂടി ചുമത്തി കേസ് രജിസ്​റ്റർ ചെയ്ത് നടപടി സ്വീകരിക്കുമെന്നും​ പൊലീസ്​ മേധാവി വാർത്തക്കുറിപ്പിൽ അറിയിച്ചു. .

Tags:    
News Summary - cab act hartal in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.