പാലക്കാട്: പൗരത്വനിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായ ി വിജയനുൾപ്പെടെ ആരുമായും ചർച്ചക്ക് തയാറാണെന്ന് ഗവർണർ ആരിഫ ് മുഹമ്മദ് ഖാൻ. സർക്കാർ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗം താൻ കണ്ടി ട്ടില്ല. പ്രശ്നങ്ങൾ ഒന്നുപോലും വ്യക്തിപരമല്ല. കേന്ദ്രവുമായുള്ള പ്രശ്നങ്ങൾ ഗവർണറെ അറിയിക്കണമെന്ന് തന്നെയാണ് നിലപാട്. തന്നിൽ അർപ്പിതമായ ചുമതല നിർവഹിക്കും.
താൻ നിയമമാണ് പറയുന്നത്. മുൻ ഗവർണർ പി. സദാശിവത്തിേൻറത് അദ്ദേഹത്തിെൻറ അഭിപ്രായമാണ്. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായമുണ്ടാകും. രാഷ്ട്രപതി ഒപ്പുവെച്ച നിയമം നടപ്പാക്കുകയാണ് തെൻറ ഉത്തരവാദിത്തം. അഭിപ്രായ വ്യത്യാസങ്ങൾ പ്രശ്നമല്ലെന്നും നിയമം പാലിക്കാത്തതാണ് പ്രശ്നമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരവിറക്കും മുമ്പ് ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. പല അഭിപ്രായങ്ങൾ ജനാധിപത്യത്തിലുണ്ടാകും. അത് ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.