???? ?????, ???? ??????, ???? ?????????

അവർക്ക് വസന്തത്തെ തടഞ്ഞു നിർത്താനാവില്ല!

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്​ ലോക ശ്രദ്ധ നേടിക്കൊടുത്തത്​ ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിലെ വിദ്യാർഥി പോരാളികളായിരുന്നു. രാജ്യത്തെ മതത്തി​​​​െൻറ പേരിൽ വിഭജിക്കാനുള്ള ഗൂഢ നീക്കത്തിനെതിരായ ഇന്ത്യൻ യുവതയുടെ പ്രതിരോധത്തി​​​​െൻറ പ്രതീകമായി മാറുകയായിരുന്നു ആ ചെറുപ്പം. സമരങ്ങൾക്ക്​ നേതൃത്വം നൽകിയ മൂന്ന്​ മലയാളി വിദ്യാർഥികളുമായി, കാമ്പസിനുള്ളിലെ പൊലീസ്​ നരനായാട്ടിന്​ സാക്ഷ്യം വഹിച്ച ജാമിഅ വിദ്യാർഥി കൂടിയായ ലേഖകൻ സംസാരിക്കുന്നു...

ഡി​സം​ബ​ർ 13 നാണ്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ദൽഹി ജാമിഅ മില്ലിയ കാ​മ്പ​സി​ലെ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും സം​യു​ക്ത​ പാ​ർ​ല​മെ​ൻ​റ് മാ​ർ​ച്ചിന്​ ആ​ഹ്വാ​നം ചെ​യ്ത​ത്. സ​മ​ര​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേരെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ഒ​രു പ്ര​കോ​പ​ന​വും ഉ​ണ്ടാ​ക്കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ലാ​ത്തി​കൊ​ണ്ട്​ അ​ടി​ച്ചും കാ​മ്പ​സി​ന​ക​ത്തേ​ക്ക് കണ്ണീർ വാതകം പ്ര​യോ​ഗി​ച്ചു​മാ​ണ് പൊ​ലീ​സ്​ നേ​രി​ട്ട​ത്. പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച​ും സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കാ​മ്പ​സി​നു പു​റ​ത്തു​ള്ള നി​ര​വ​ധി​പേർ അ​ന്നു​മു​ത​ലേ ഒ​പ്പം​ചേ​ർ​ന്നി​രു​ന്നു. പി​റ്റേ ദി​വ​സ​ത്തെ പ​രീ​ക്ഷ​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു. പ്ര​ക്ഷു​ബ്​​ധ അ​ന്ത​രീ​ക്ഷ​ത്തെ തു​ട​ർ​ന്ന് പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി​വെ​ക്കു​ക​യും വി​ൻ​റ​ർ അ​വ​ധി​നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഞാ​യ​റാ​ഴ്ച സ​മ​രം കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജി​ച്ചു. ബ​ട്‌​ല​യി​ൽ ക​ട​ക​ള​ട​ച്ചും വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​തെ​യും ജ​നം തെ​രു​വി​ലി​റ​ങ്ങി. വൈ​കു​ന്നേ​ര​ത്തോ​ടെ മാ​ർ​ച്ച് ജാ​മി​അ​ക്ക് ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ന്യൂ ​ഫ്ര​ൻ​ഡ്​​സ്​ കോ​ള​നി ഭാ​ഗ​ത്താ​യി പൊ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച്​ ത​ട​ഞ്ഞു. ജ​നം പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. പൊ​ലീ​സ് ലാ​ത്തി​പ്ര​യോ​ഗം തു​ട​ങ്ങി​യ​തോ​ടെ തെ​രു​വ് യു​ദ്ധ​ക്ക​ള​മാ​യി മാ​റി. പൊ​ലീ​സി​െ​ൻ​റ ക​ന​ത്ത സു​ര​ക്ഷ​യു​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്ത് ത​ന്നെ ബ​സി​ന്​ തീ ​പി​ടി​ക്കു​ന്ന​താ​ണ് പി​ന്നീ​ട്​ ക​ണ്ട​ത്. ഇ​രു​ട്ട് പ​ര​ക്കും​വ​രെ ആ​ളു​ക​ളെ നി​ര​ത്തി​യോ​ടി​ച്ച പൊ​ലീ​സ് സ​മ​ര​ക്കാ​രെ നേ​രി​ടാ​നെ​ന്നും പ​റ​ഞ്ഞാ​ണ് ഒ​രു അ​നു​മ​തി​യും കൂ​ടാ​തെ കാ​മ്പ​സി​ന​ക​ത്ത് അ​ഴി​ഞ്ഞാ​ടി​യ​ത്.

മ​ഗ്‌​രി​ബ് ന​മ​സ്കാ​രം ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു ഞാ​ൻ. പൊ​ലീ​സ് തു​ട​രെ ടി​യ​ർ ഗ്യാ​സ് പൊ​ട്ടി​ക്കു​ന്ന​തി​െ​ൻ​റ ശ​ബ്​​ദം. ഗേ​റ്റി​നു സ​മീ​പ​ത്തു​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ ചി​ത​റി​യോ​ടു​ന്ന​താ​ണ് ക​ണ്ട​ത്. ഒ​ന്നും മ​ന​സ്സി​ലാ​കാ​തെ നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​റ​ച്ച​ധി​കം ​െപാ​ലീ​സു​കാ​ർ തോ​ക്കും ലാ​ത്തി​യു​മാ​യി കാ​മ്പ​സി​ന​ക​ത്തേ​ക്ക് ഓ​ടി​വ​രു​ന്ന​ത് ക​ണ്ട​ത്. ഞാൻ പ​ള്ളി​യു​ടെ പി​റ​കി​ലെ ഇ​രു​ട്ടു​നി​റ​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് ഓ​ടി, അ​ടു​ത്തു​ക​ണ്ട വ​ലി​യ വാ​ട്ട​ർ ടാ​ങ്കി​ന്​ പി​ന്നി​ൽ നി​ന്നു. പ​ള്ളി​ക്ക​ക​ത്ത് സു​ര​ക്ഷി​ത​മാ​യി​രി​ക്കും എ​ന്ന്​ ക​രു​തി. പ​ക്ഷേ, ന​മ​സ്ക​രി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മൊ​ക്കെ​യാ​യി ഉ​ണ്ടാ​യി​രു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പൊ​ലീ​സ്​ ആ​​ക്രോ​ശ​ങ്ങ​ളോ​ടെ പാ​ഞ്ഞെ​ത്തി ലാ​ത്തി​വീ​ശി.

ചി​ന്നി​ച്ചി​ത​റി ഓ​ടി​ സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ. തു​ട​ര​ത്തു​ട​രെ ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ പൊ​ട്ടി​ക്കൊ​ണ്ടി​രു​ന്നു. പൊ​ലീ​സ് ബൂ​ട്ടി​െ​ൻ​റ ശ​ബ്​​ദം പ​തി​യെ മ​റ​ഞ്ഞ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ടു​ത്തേ​ക്ക്​ ഒാ​ടി. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ കാ​ലും കൈ​യും ഒ​ടി​ഞ്ഞു​തൂ​ങ്ങി നി​ല​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കാ​ൻ​റീ​ൻ പ​രി​സ​ര​ത്ത് ഒ​ന്നു​മ​റി​യാ​തെ നി​ന്നി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ല​ത്തു വീ​ണു​കി​ട​ക്കു​ക​യാ​ണ്. കി​ട്ടി​യ ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഞ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഇ​നി​യും അ​വി​ടെ നി​ർ​ത്തു​ന്ന​ത് ശ​രി​യാ​യി​രു​ന്നി​ല്ല. പൊ​ലീ​സ് ഏ​ത് സ​മ​യ​വും തി​രി​ച്ചു​വ​രാം. എ​ല്ലാ​വ​രും പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ൽ വ​ഴി ഓ​ടി കാ​മ്പ​സ് കോ​മ്പൗ​ണ്ടി​ന് അ​വ​സാ​ന​മു​ള്ള സി​വി​ൽ സ​ർ​വി​സ് കോ​ച്ചി​ങ് സെ​ൻ​റ​റി​നു മു​ന്നി​ലെ​ത്തി.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന ആ​ശു​പ​ത്രി സ​മാ​ന​മാ​യ ഡൈ​നി​ങ്​ ഹാ​ൾ, ഒ​ന്നും ചെ​യ്യാ​നാ​വാ​തെ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഹോ​സ്​​റ്റ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും. ഗേ​റ്റി​ൽ നി​ന്നി​രു​ന്ന സു​ര​ക്ഷ ഗാ​ർ​ഡു​മാ​രെ അ​ട​ക്കം ത​ല്ലി​ച്ച​ത​ച്ചാ​ണ് പൊ​ലീ​സ് കാ​മ്പ​സി​ന​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ‘നി​ങ്ങ​ൾ​ക്കെ​ന്താ​ണ് ന​രേ​ന്ദ്ര മോ​ദി​യോ​ട് ഇ​ത്ര വെ​റു​പ്പ്​​? നീ ​ക​ശ്മീ​രി​യ​ല്ലേ, മു​സ്​​ലി​മ​ല്ലേ’ എ​െ​ന്ന​ല്ലാ​മാ​യി​രു​ന്നു പൊ​ലീ​സി​െ​ൻ​റ ആ​ക്രോ​ശ​ങ്ങ​ൾ. എ​ല്ലാ​സ​മ​യ​വും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​കു​ന്ന പ്ര​ധാ​ന ഭാ​ഗ​മാ​യി​രു​ന്നു സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​സ​രം. ഇ​ര​ച്ചെ​ത്തി​യ പൊ​ലീ​സ് റീ​ഡി​ങ് ഹാ​ളാ​ണ്​ എ​ന്നൊ​ന്നും നോ​ക്കാ​തെ അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു.

അ​ട​ച്ചി​ട്ട മു​റി​യി​ൽ ശ്വാ​സം കി​ട്ടാ​തെ പെ​ൺ​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ ത​ള​ർ​ന്നു​വീ​ണു. ജീ​വ​ര​ക്ഷാ​ർ​ഥം ഓ​ടി ടോ​യ്‌​ല​റ്റി​ല​ട​ക്കം ഒ​ളി​ച്ചു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പോ​ലും അ​ടി​ച്ചു താ​ഴെ​യി​ട്ടു. ​െപാ​ലീ​സ് ക​ണ്ട വ​സ്തു​ക്ക​ളും പു​സ്ത​ക​ങ്ങ​ളും അ​ടി​ച്ചു​താ​െ​ഴ​യി​ട്ടു. ര​ണ്ട​ര മ​ണി​ക്കൂ​റി​ലധി​കം കാ​മ്പ​സി​ന​ക​ത്ത് അഴിഞ്ഞാടി പു​റ​ത്തി​റ​ങ്ങി​യ പൊ​ലീ​സ്​ വ​ഴി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളെ​ല്ലാം മ​റി​ച്ചി​ട്ടു, പ​ല​തും ന​ശി​പ്പി​ച്ചു. കാമ്പസിലെ വിദ്യാർഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾക്ക്​ നായകത്വം വഹിച്ചത്​ സ​ുഹൃത്തുക്കളും മ​ല​യാ​ളി​ക​ളു​മാ​യ ആ​യി​ശ റെ​ന്ന, ല​ദീ​ദ സ​ഖ​ലൂ​ൻ, ഷ​ഹീ​ൻ അ​ബു​ല്ല എ​ന്നി​വ​രാ​യി​രു​ന്നു. അ​വ​ർ സം​സാ​രി​ക്ക​ട്ടെ ഇ​നി.

‘പേടിപ്പിക്കാമെന്ന് കരുതേണ്ട’ -ആയിശ റെന്ന

അയിഷ ​റെന്ന


കാമ്പസിലേക്ക്​ പാഞ്ഞുകയറിയ പൊലീസുകാരുടെ​ നേരെ വിരൽചൂണ്ടിയും ഇറങ്ങിപ്പോകാൻ പറഞ്ഞും മർദനത്തിനിരയായ സഹപാഠിക്ക്​ പ്രതിരോധം തീർത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ആയിശ റെന്ന. അവരുടെ പോരാട്ട വീര്യം രാജ്യം ഏറ്റെടുത്തിരിക്കുകയാണ്​. ജാമിഅ മില്ലിയ്യയിൽ രണ്ടാം വർഷ എം.എ ഹിസ്​റ്ററി ബിരുദ വിദ്യാർഥിനിയായ റെന്ന കൊണ്ടോട്ടി കാളോത്ത് സ്വദേശിനിയാണ്​. ഒഴുകൂർ ജി.എം.യു.പി സ്കൂൾ അധ്യാപകനായ എൻ.എം. അബ്​ദുറഷീദി​​​െൻറയും വാഴക്കാട് ചെറുവട്ടൂർ സ്കൂളിലെ അധ്യാപിക ഖമറുന്നിസയുടെയും മകളാണ്. ഐ.എ.എസ് സ്വപ്നം കണ്ട് ഡൽഹിയിലെത്തിയ മകളുടെ സമരാവേശത്തിന് കൂടുതൽ ശക്തി പകർന്ന് കുടുംബം മുഴുവനും കൂടെയുണ്ട്. ഭർത്താവ് സി.എ. അഫ്സൽ റഹ്​മാൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ്.

‘‘സഹപ്രവർത്തകരോടൊപ്പമുള്ള സമര ദിനങ്ങളെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. പൊലീസുകാർക്കു മുന്നിൽ സകല ധൈര്യവുമെടുത്ത് എഴുന്നേറ്റ് നിൽക്കാൻ പ്രചോദനമായത്​ എ​​​​െൻറ സഹപ്രവർത്തകർ തന്നെയാണ്​. ഞങ്ങൾ കരുതി പൊലീസുകാർ പുരുഷന്മാരല്ലേ അവർ ഞങ്ങളെ മർദിക്കില്ല​േല്ലാ എന്ന്. പക്ഷേ, അവർക്ക് ആണെന്നോ പെണ്ണെന്നോ ഉള്ള പരിഗണനയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ സഹോദരനെ തല്ലുന്നത് കണ്ടു നിൽക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. ഒന്നുമാലോചിക്കാതെ ഞങ്ങളെല്ലാവരും ഷഹീന് ചുറ്റും കൂടി. എന്നിട്ടും പൊലീസ് ലാത്തികൊണ്ട് അടിക്കാനും കുത്താനും ശ്രമിച്ചുകൊണ്ടിരുന്നു. അവിടെ മാധ്യമപ്രവർത്തകർ ഉണ്ടായതുകൊണ്ട് മാത്രമാണ് ഞങ്ങളിപ്പോൾ ജീവനോടെ ഇരിക്കുന്നത്. അവരില്ലായിരുന്നെങ്കിൽ പൊലീസ്​ മർദനം എത്രയോ സമയം തുടർന്നേനെ..

പൊലീസ്​ അതിക്രമത്തിനെതിരായ ചെറുത്തുനിൽപ്പി​​​​െൻറ ചിത്രങ്ങളും വിഡിയോകളും വൈറലായിട്ടുണ്ട് എന്നറിയാം. ധാരാളം മാധ്യമ പ്രവർത്തകരുമായും സംവദിക്കാനായി. കാമ്പസിനകത്ത് പൊലീസ് നടത്തിയ നരനായാട്ട് മൊബൈലിൽ പകർത്തിയ എ​​​​െൻറ സുഹൃത്തിനെ അവർ അടിച്ചു താഴെ ഇട്ടു. മൊബൈൽ നശിപ്പിക്കുകയും ചെയ്തു. അവരുടെ നരനായാട്ട് പുറംലോകത്തെ കാണിക്കാൻ അവരെങ്ങനെ അനുവദിക്കാനാണ്. കാമ്പസിനകത്തെ സി.സി ടി.വി ദൃശ്യങ്ങൾ യാഥാർഥ്യം പുറത്തുകൊണ്ടു വരുമെന്നും സർവകലാശാല അതെല്ലാം പുറത്തുവിടുമെന്നും തന്നെയാണ് പ്രതീക്ഷ. ഇതിലും ഭീകരമായി പൊലീസ് അഴിഞ്ഞാടിയ അലീഗഢ്​ സർവകലാശാലയിൽ അന്നേ ദിവസം ഇൻറർനെറ്റ് ബന്ധം വി​ച്ഛേദിച്ചിരുന്നു. അവിടെയും നാമറിയാത്ത ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടുണ്ട്​.

ഞങ്ങളുടെ കൂടെ നിൽക്കുമ്പോഴും ഷഹീൻ മാധ്യമപ്രവർത്തകനാണെന്നും ​ൈകയിൽ ഐഡി ഉണ്ടെന്നും പറ​െഞ്ഞങ്കിലും പൊലീസ് മർദനം തുടരുകയാണ് ചെയ്തത്. കൂടെ ഉണ്ടായിരുന്ന തസ്‌നീം ഷിഹാദ്, ചന്ദ യാദവ്, അക്തരിഫ്ത്ത എന്നീ സുഹൃത്തുക്കളായിരുന്നു അപ്പോൾ കരുത്തായത്​. ഞങ്ങളുടെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നതോടൊപ്പംതന്നെ വിദ്വേഷ പ്രചാരണങ്ങളും പ്രചരിക്കുന്നുണ്ട് എന്നറിയാം. എ​​​​െൻറ കുടുംബത്തെയും അതിലേക്ക് വലിച്ചിഴക്കുന്നുണ്ട്. സംഘ്​പരിവാർ എല്ലായിടത്തും നടത്താറുള്ള ആസൂത്രിത ശ്രമത്തി​​​​െൻറ ഭാഗമാണത്​.

എ​​​​െൻറ ഫേസ്ബുക്ക്​ അക്കൗണ്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ പൂട്ടിച്ചു. എന്നാൽ, ഇതിലൊന്നും ഞാൻ തളരില്ല. അതിശക്തമായി പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇനിയും സംസാരിച്ചു കൊണ്ടേയിരിക്കും. ഒരു മലയാളി മാധ്യമ പ്രവർത്തകനാണ് വ്യജ വാർത്തകൾ പടച്ച് വ്യക്തിഹത്യയിലെത്തി നിൽക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ തുടക്കക്കാരൻ എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്​. ഞാൻ മുമ്പ് സ്വീകരിച്ച പല നിലപാടുകളുമായി ബന്ധപ്പെട്ടാണ്​ വിദ്വേഷ പ്രചാരണങ്ങൾ കൂടുതലും. രാജ്യത്തെ പ്രമുഖ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും പങ്കുവെച്ച അഭിപ്രായം തന്നെയാണ് ഞാനും പറഞ്ഞത്, ഞാനും ഇന്ത്യക്കാരിയാണ്. ചോദ്യങ്ങൾ ചോദിക്കാനും സംസാരിക്കാനും എനിക്കും അവകാശമുണ്ട്, ഭരണഘടന അത് അനുവദിച്ചു തരുന്നുണ്ട്. അതുകൊണ്ട് ഞാൻ ഇത്തരത്തിലുള്ള ആരെയും പേടിക്കാതെ ഇനിയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.

സമരത്തി​​​​െൻറ ആദ്യനാളുകളിൽതന്നെ കാമ്പസ് അവധി പ്രഖ്യാപിച്ച് അടച്ചതാണ്. പുറത്തു നടക്കുന്ന പ്രതിഷേധങ്ങൾക്ക് വിദ്യാർഥികളുടെ ഐക്യദാർഢ്യമുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ സമരാവേശം ഒട്ടും ചോരാതെ മുന്നോട്ടു പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഒട്ടേറെ കാമ്പസുകൾ പൗരത്വ ഭേദഗതിക്കെതിരായ സമരമുന്നണിയിൽ അണിചേർന്നു കഴിഞ്ഞു. മുസ്‌ലിം പെൺകുട്ടികൾ മുന്നോട്ടു വന്ന് പ്രതിഷേധം തീർക്കുന്നതിൽ അസ്വസ്ഥപ്പെടുന്ന സംഘ്​പരിവാർ ഏതുവിധേനയും ഞങ്ങളെ തളർത്താൻ ശ്രമിക്കുമെന്നത് നേരത്തേതന്നെ ഉറപ്പായിരുന്നു. ഒരിക്കൽ കൂടി പറയുന്നു, ആരെയും പേടിക്കുന്നില്ല, പേടിയുള്ളത് വംശീയ ഉന്മൂലന പദ്ധതി ലക്ഷ്യമിട്ട് ഭരണകൂടം നടപ്പാക്കുന്ന നിയമ​ങ്ങളെ, പൗരത്വ ഭേദഗതി നിയമത്തെ മാത്രമാണ്.’’ അയിഷ റന്ന പറയുന്നു.

ഉറക്കെ പറഞ്ഞു കൊണ്ടേയിരിക്കും-ലദീദ സഖലൂൻ

ലദീദ സഖലൂൻ


ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽ പൗരത്വ ബില്ലിനെതിരായ വിദ്യാർഥി രോഷം ആളിപ്പടരുേമ്പാൾ വിദ്യാർഥിനികളെ സംഘടിപ്പിച്ച് മുന്നിട്ടിറങ്ങിയതിൽ നേതൃപരമായ പങ്കുവഹിച്ച ഒരാളാണ്​ കണ്ണൂർകാരി ലദീദ സഖലൂൻ. കണ്ണൂർ സിറ്റി ചിറക്കൽകുളം ഫിർദൗസിൽ സഖലൂനി​​​​െൻറ മകളായ ലദീദ ജാമിഅയിൽ ഒന്നാം വർഷ അറബിക്​ ബിരുദ വിദ്യാർഥിനിയാണ്. കുറച്ച്​ ആഴ്ചകൾക്കു മുമ്പ് ജാമിഅയിൽ ഇസ്രായേലുമായി സഹകരിച്ച് നടന്ന പരിപാടിക്കെതിരെ നടന്ന സമരങ്ങളിൽ മുന്നിൽ നയിച്ച ഒരാൾ കൂടിയാണ്​ ലദീദ. ​െപാലീസ്​ മർദനങ്ങളിൽ ആശങ്കപ്പെടാതെ മകളെ അഭിവാദ്യം ചെയ്യുന്ന പിതാവും ഇതാ​ണെ​​​​െൻറ പ്രചോദനം എന്നു മകളുടെ മറുപടിയും സമൂഹകമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

‘‘വിവിധ വിഷയങ്ങളിൽ എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകുകയും അതു പങ്കുവെക്കുകയും ചെയ്യാറുണ്ട്. സംശയങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതിന് മടിയില്ലാത്ത സംഘ്​പരിവാർ പ്രൊഫൈലുകൾ ഒരു അറബി പേര് കാണുമ്പോഴേക്കും വിറളി പിടിക്കുന്നത് കണ്ടിട്ടില്ലേ..അങ്ങനെ ആ വിറളിയിൽ നിന്നാണ് ആളുകൾക്കിടയിൽ വ്യാപകമായി വ്യാജ വാർത്തകളും മറ്റും പ്രചരിപ്പിക്കുന്നത്. അനീതിക്കെതിരെ ശബ്​ദിച്ചുകൊണ്ടേയിരിക്കണം എന്നതാണ്​ എ​​​​െൻറ നിലപാട്. ക്ഷമിക്കുക എന്നാൽ അനീതിക്കെതിരെ സമരം ചെയ്യാതിരിക്കലല്ല. ഞാൻ ഒരു മുസ്​ലിം പെൺകുട്ടി ആണെന്ന്​ പറയുന്നത് തന്നെയാണ് പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നത്.

എന്നാൽ, ഞാൻ ഒരാളെയും എ​​​​െൻറ നിലപാടുകളോ വിശാസങ്ങളോ പിന്തുടണമെന്ന് നിർബന്ധിക്കുന്നില്ല. ആർ.എസ്.എസ് അങ്ങനെയല്ല. നിലപാടുകളിൽ വ്യത്യസ്​തതകൾ ഉണ്ടെങ്കിലും നാം നേരിടുന്ന അനീതിക്കെതിരെ ഉറച്ചുനിൽക്കുന്നതിന്​ അത് തടസ്സമാവുന്നില്ല എന്നും നീ പറയുന്നത് ഉച്ചത്തിൽതന്നെ പറയേണ്ട സമയമാണിതെന്നും ആണയിടുന്ന സഹപ്രവർത്തകരുള്ള ഇടമാണ് ഞങ്ങളുടേത്. അനീതിക്കെതിരായ ഞങ്ങളുടെ ശബ്​ദങ്ങളിൽ അസ്വസ്ഥപ്പെടുന്ന ആളുകളോട് ഒന്നേ പറയാനുള്ളൂ. ഈ മുസ്‌ലിം വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയമത്തിനെതിരുള്ള സമരങ്ങളിൽനിന്ന് ഒരിക്കലും പിറകോട്ടില്ല തന്നെ.’’-ലദീദയുടെ വാക്കുകൾ.

അവർ പരാജയപ്പെടും -ഷഹീൻ അബ്​ദുല്ല

ഷഹീൻ അബ്​ദുല്ല


പൊലീസി​​​​െൻറ ക്രൂരമായ മർദനങ്ങളെ തുടർന്ന് ചോരയൊലിച്ച മുഖവുമായി നിൽക്കുന്ന ഇൗ ചെറുപ്പക്കാരനെ സമരചിത്രമായി നമുക്ക് പരിചിതമാണ്​. ജാമിഅ മില്ലിയ്യയിൽ രണ്ടാം വർഷ ജേർണലിസം വിദ്യാർഥിയാണ്​ ഷഹീൻ അബ്​ദുല്ല. വടകര വല്യാപ്പള്ളി സ്വദേശികളായ വി. അബ്​ദുല്ലയുടെയും സക്കീനയുടെയും മകനാണ്. ആദ്യദിനം നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് ഷഹീനെ പൊലീസ് തടവിലാക്കിയിരുന്നു. അസമിലെ എൻ.ആർ.സി നിയമ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ‘ഇൻ എ സ്​റ്റേറ്റ് ഓഫ് ഡൌട്ട്’ എന്ന ഡോക്യുമ​​​െൻററിയുടെ സംവിധായകൻ കൂടിയാണ് ഷഹീൻ അബ്​ദുല്ല.
‘‘ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെയാണ്​.

എ​​​​െൻറ സഹോദരിമാരാണ് ഇവർ. അന്ന് ഞങ്ങൾ പരസ്പരം പൊലീസി​​​​െൻറ മർദനത്തിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. പരസ്​പരം സംരക്ഷിക്കുക എന്നതുമാത്രമായിരുന്നു അപ്പോഴത്തെ ചിന്ത. മോദിയും അമിത്​ ഷായും പേടിച്ചുതുടങ്ങി എന്നതി​​​​െൻറ ഏറ്റവും വലിയ തെളിവാണ് ഒരു വലിയ കലാലയത്തിൽ പൊലീസ് നടത്തിയ നരനായാട്ട്. മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും പെൺകുട്ടികൾക്കും മാധ്യമ പ്രവർത്തകർക്കും മുന്നിലിട്ട് തല്ലി. അത്​ അവരുടെ പകയാണ്​ വ്യക്​തമാക്കുന്നത്​. മർദനത്തിൽ പരിക്ക്​ പറ്റി ആ​ശുപത്രിയിലേക്ക്​ പോകും വഴിയും െപാലീസുകാർ എന്നെ പിടിച്ചു വലിച്ചിടാൻ നോക്കി. റിക്ഷയുടെ മുന്നിലായിരുന്നു ഞാൻ ഇരുന്നത്. പക്ഷേ, ഞങ്ങളെല്ലാവരും പരസ്പരം സംരക്ഷകരായി.

ശേഷം കാമ്പസിൽ നടന്ന പൊലീസ് ഭീകരതയുടെ ഞെട്ടൽ ഇപ്പോഴും മാറുന്നില്ല. ലോകത്ത് ഏത് കാമ്പസിലാണ് ഇങ്ങനെ പൊലീസ് പെരുമാറുക എന്ന്​ എനിക്കറിയില്ല. പിന്നെ, ഞങ്ങളുടെ പരിക്കുകളെല്ലാം താരതമ്യേന ചെറുതാണ്. കാമ്പസിനകത്തും പുറത്തും പൊലീസി​​​​െൻറ ആക്രമണമണങ്ങൾക്ക് ഇരയായ മലയാളികളടക്കമുള്ള നിരവധിപേരുണ്ട്. പഠിച്ചുകൊണ്ടിരിക്കുകയായിരുന്നവർ, നമസ്കരിച്ച്‌ കൊണ്ടിരിക്കുകയിരുന്നവർ, കാൻറീനിലുണ്ടായിരുന്നവർ, കാമ്പസ്​ സുരക്ഷ ഉദ്യോഗസ്ഥർ.... മാധ്യമ ശ്രദ്ധ കുറഞ്ഞ അലീഗഢിലെയും സംഭവങ്ങൾ പുറത്തെത്തേണ്ടതുണ്ട്​. വലിയ പ്രയാസങ്ങളാണ് അവിടെയുള്ളവരും അനുഭവിച്ചത്.

വംശീയ ഉന്മൂലനം ലക്ഷ്യമാക്കി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ അനീതിക്കെതിരെ പ്രതികരിക്കാൻ വൈകിക്കൂടാ. നീതിന്യായ വ്യവസ്​ഥയിലുള്ള വിശ്വാസം ഓരോ സംഭവങ്ങളിലായി നഷ്​ടപ്പെട്ടു കൊണ്ടിരിക്കുന്നു. ജനകീയ പ്രതിഷേധങ്ങൾ ഉയരണം. ഒട്ടേറെ കാമ്പസുകൾ സമരരംഗത്തേക്ക്​ ഇറങ്ങിയിട്ടുണ്ട്​്​. സ്​ത്രീകൾ ഉൾപ്പെടെ വലിയ പങ്കാളിത്തമുള്ള സമരങ്ങളാണ് ജാമിഅ പരിസരത്ത് ഇപ്പോൾ ദിനേന നടക്കുന്നത്, ഈ അവഗണിക്കാനാവാത്ത ശബ്​ദങ്ങൾക്ക് മുന്നിൽ ഫാഷിസ്​റ്റ്​ സർക്കാർ മുട്ടുമടക്കുമെന്നു തന്നെയാണ് പ്രതീക്ഷ.’’ -ഷഹീൻ പറഞ്ഞുനിർത്തി.

Tags:    
News Summary - CAA Protesters Ayesha Renna Ladeeda Sakloon Shaheen Abdulla -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.