പൗരത്വസമരം: യൂത്ത് ലീഗ് പ്രവർത്തകർക്ക് പിഴ

കാസർകോട്: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് കോടതി പിഴ ചുമത്തി. പൗരത്വനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് കേന്ദ്രസർക്കാർ ഓഫിസുകൾ ഉപരോധിച്ചിരുന്നു. കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019 ഡിസംബർ 24ന് കാസർകോട് ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിലാണ് പിഴ ചുമത്തിയത്.

ഈ സമരത്തിൽ കാസർകോട് ടൗൺ പൊലീസ് ചുമത്തിയ കേസിൽ പ്രതികൾക്ക്, ഒരാൾക്ക് 2600 രൂപ വീതം മൊത്തം 39,000 രൂപയാണ് പിഴ വിധിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഷ്റഫ് എടനീർ, ജില്ല പ്രസിഡന്‍റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഡി. കബീർ, യൂസുഫ് ഉളുവാർ, ജില്ല വൈസ് പ്രസിഡന്‍റ് എം.എ. നജീബ്, ഹാഷിം ബംബ്രാണി, ബഷീർ കടവത്ത്, ഖലീൽ കൊല്ലമ്പാടി, ജലീൽ തുരുത്തി, ബി. അഷ്റഫ്, ഷാനി നെല്ലിക്കട്ട, പി.എം. അൻവർ, സലീം ചെർക്കള, പി.എച്ച്. മുനീർ എന്നിവർക്കാണ് പിഴ ചുമത്തിയത്.

പൗരത്വ സമരത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ഉറപ്പു നൽകിയിരുന്നു. 

Tags:    
News Summary - CAA protest fine for youth league activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.