സംയുക്തസമരം: കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ ഭിന്നതയില്ല- മുല്ലപ്പള്ളി

വയാനാട്​: പൗരത്വനിയമത്തിനെതിരായ സംയുക്തസമരത്തിൽ കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.പ ി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എമ്മി​​​െൻറ മഹാ മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് പ്രദേശികനേതാവിനെ പുറത്താക്കിയത് ഇതിന് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പൗരത്വഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ക്കാന്‍ യു.ഡി.എഫ്. വൈകിട്ട് പന്ത്രണ്ട് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിക്കുന്ന ഭൂപടത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാകും. മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ മന്ത്രിയുമായ എം.കമലത്തി​​​െൻറ നിര്യാണത്തെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സമരം മാറ്റിവച്ചു.

Tags:    
News Summary - CAA protest- Congress and League moves together -Mullapally - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.