Posted On
date_range Updated On
date_range പൗരത്വം: നിയമത്തിൽ തകരാറുണ്ടെന്ന് തെളിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ് നൽകിയത് വിജയമാണെന്ന് ഹരജിക്കാരനായ മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിയമത്തിൽ തകരാറുണ്ടെന്ന നിരീക്ഷിച്ചതിനാലാണ് കോടതി നോട്ടീസ് അയച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതിക്ക് മുമ്പാകെ കേന്ദ്രം മറുപടി നൽകിയേ മതിയാവൂ. അതാണ് കോടതി നടപടി കൊണ്ട് വ്യക്തമാകുന്നത്. നിയമം പ്രാബല്യത്തിൽ വരാത്തത് കൊണ്ടാണ് സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.