കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുെട ഭാഗമായ ി കെ.എസ്.യു മൂന്ന് മേഖല റാലികൾ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വ ാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ഭരണഘടനെയ വെല്ലുവിളിച്ച് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെതിരെ കോഴിക്കോട്ട് ഫെബ്രുവരി 11നും തിരുവനന്തപുരത്ത് 19നും എറണാകുളത്ത് 26നുള്ളിലുമാണ് ‘ഉയരെട്ട മനുഷ്യപതാക’ എന്ന മുദ്രാവാക്യമുയർത്തി ഭരണഘടന സംരക്ഷണ റാലി ‘കൊടിയടയാളം’ സംഘടിപ്പിക്കുക.
കോഴിക്കോട്ട് വൈകീട്ട് മൂന്നിന് മലബാർ ക്രിസ്ത്യൻ കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും. പൊതുയോഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉത്തർപ്രദേശിലെ കവിയും സമരനേതാവുമായ ഇംറാൻ പ്രതാപ് ഗർഹി, എൻ.എസ്.യു പ്രസിഡൻറ് നീരജ് കുന്ദൻ എന്നിവർ മുഖ്യാതിഥികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.