കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.രഘുനാഥ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കും. കണ്ണൂർ ഡി.സി.സി സെക്രട്ടറിയാണ് രഘുനാഥ്. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് യു.ഡി.എഫ് പിന്തുണ നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവർ വിസമ്മതിച്ചതോടെയാണ് യു.ഡി.എഫ് രഘുനാഥിനെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.
ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന് കോൺഗ്രസിൽ അഭിപ്രായമുയർന്നിരുന്നു. തുടർന്ന് കെ.സുധാകരൻ സ്ഥാനാർഥിയാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് സുധാകരൻ നിലപാടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.