ഉപതെരഞ്ഞെടുപ്പ്: 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിന് വോട്ടർ പട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ഈമാസം 21 വരെ പേരു ചേർക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം.

ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. ഇതിനായി http://www.lsgelection.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. കരട് പട്ടികയിലെ വിവരങ്ങളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം.

പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ ഫോറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കണം.അന്തിമ പട്ടിക 30ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക അതത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പ്രസിദ്ധീകരിക്കും. http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.

Tags:    
News Summary - By-election: Voter list will be updated in 28 wards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.