മലപ്പുറം: വ്യവസായി ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ വീണ്ടും ജയിലിൽ. ഒരുദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് പ്രതികളെ ശനിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
ബി.െജ.പി ന്യൂനപക്ഷ മോർച്ച മുൻ ദേശീയ സെക്രട്ടറിയും ബംഗളൂരു റിച്ച്മണ്ട് ടൗൺ സ്വദേശിയുമായ അസ്ലം ഗുരുക്കൾ (38), ബംഗളൂരു ശേഷാദ്രിപുരം റിസൽദാർ സ്ട്രീറ്റിലെ ഉസ്മാൻ (29), കൂർഗ് സോമവാർപേട്ട് ചൗഢേശ്വരി ബ്ലോക്കിലെ മുഹമ്മദ് റിയാസ് എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുമായി റബീഉല്ലയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കാവൽക്കാരൻ പ്രതികളെ തിരിച്ചറിഞ്ഞു. അതേസമയം, റബീഉല്ലയെ കാണാനാണ് തങ്ങളെത്തിയതെന്ന വാദത്തിൽ പ്രതികൾ ഉറച്ചുനിൽക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.