സംസ്​ഥാനത്ത്​ കെ.എസ്​.ആർ.ടി.സി ബസുകൾ സർവീസ്​ തുടങ്ങി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവുവന്നതോടെ സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസ് പുനരാരംഭിച്ചു. രണ്ട് മാസത്തിനടുത്ത ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഓടിത്തുടങ്ങിയത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെ.എസ്.ആർ.ടി.സി ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ് നടത്തുന്നത്​. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുന്നത്​. 

രാവിലെയും എഴ്​ മുതൽ 11 വരെയും വൈകിട്ട്​ മൂന്ന്​ മുതൽ എഴ്​ വരെയുമാണ്​ ഇന്ന്​ ബസുകളുടെ സർവീസ്​ ഷെഡ്യൂൾ ​െചയ്​തിട്ടുള്ളത്​. 1850 സർവീസുകളാണ്​ പുനരാരംഭിക്കുന്നത്​. തിരക്കുള്ള സമയത്ത് മാത്രം കൂടുതൽ സർവീസ് നടത്തും. കണ്ടക്​ടർ അനുവദിക്കുന്നവർക്ക്​ മാത്രമാണ്​ പ്രവേശനം നൽകുന്നത്​. രണ്ട്​ പേരുടെ സീറ്റിൽ ഒരാളും മൂന്ന്​ പേരുടെ സീറ്റിൽ രണ്ടാളും എന്ന നിലയിലാണ്​ സർവീസ്​ നടത്തുന്നത്​. യാത്രക്കാർ മാസ്​ക്​ ധരി​ക്കേണ്ടത്​ നിർബന്ധമാണ്​. 

സ്വകാര്യ ബസുകൾ ഇന്ന്​ സർവീസ്​ തുടങ്ങുന്നില്ല. അനുവദിച്ച അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകൾ. ഇന്ധനനിരക്കിൽ ഇളവില്ലാതെ സ്വകാര്യബസുകൾ സർവീസ് നടത്തില്ലെന്നാണ് ഉടമകൾ നിലപാടെടുത്തിട്ടുള്ളത്​. അതേസമയം, കോഴിക്കോട്​ ജില്ലയിൽ ചില സ്വകാര്യ ബസുകൾ സർവീസ്​ തുടങ്ങിയിട്ടുണ്ട്​. ​

കൊച്ചിയിൽ ബോട്ടുകൾ സർവീസ്​ തുടങ്ങിയിട്ടുണ്ട്​. 20 മിനുട്ട്​ ഇടവിട്ടാണ്​ സർവീസുകൾ. 

ബാർബർ ഷോപ്പുകളും നിയന്ത്രണങ്ങളോടെ ഇന്ന് പ്രവർത്തിച്ച് തുടങ്ങും. ലോട്ടറി വിൽപന നാളെ പുനരാരംഭിക്കും. ലോട്ടറി ഏജന്‍റുമാരുടെ സംഘടനാ പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക്ക് ച‍ർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മാർച്ച് 25ന് നറുക്കെടുപ്പ് നടക്കേണ്ട ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിൽപന നടത്തുക. ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത. 67 ലക്ഷം ടിക്കറ്റുകളാണ് വിൽക്കാതെ ബാക്കിയുള്ളത്. 

Tags:    
News Summary - bus service starts in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.