Posted On
date_range Updated On
date_range ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് പത്തു പേർക്ക് പരിക്കേറ്റു. പോണ്ടിച്ചേരിയിൽനിന്നും ശബരിമലയിലേക്ക് പോയ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ ചാലമറ്റത്തിനു സമീപമാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം 28 പേർ ബസിലുണ്ടായിരുന്നു.
ബസ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. പൊലീസിന്‍റെയും അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.