മലപ്പുറം പുത്തനത്താണിയിൽ ബസ്​ അപകടം; നിരവധി പേർക്ക്​ പരിക്ക്​

മലപ്പുറം: പുത്തനത്താണിയിൽ സ്വകാര്യ ബസ്​ മറിഞ്ഞ്​ അപകടത്തിൽ നിരവധി പേർക്ക്​ പരിക്ക്​. ബുധാഴ്ച ​​വൈകിട്ട്​ ആറോടെയാണ്​ അപകടം.

റോഡ്​നിർമാണത്തിനായി കൂട്ടിയിട്ട മണ്ണിൽ തട്ടി ഡി​വൈഡറിൽ കയറിയാണ്​ ബസ്​ മറിഞ്ഞതെന്നാണ്​ പ്രഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ടയറുകളെല്ലാം ഊരി തെറിച്ചിരുന്നു. വൈകീട്ടായതിനാൽ ബസിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നു.



നാട്ടുകാർ ഓടിയെത്തിയാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. ബസിന്‍റെ ചില്ലുകൾ വെട്ടിപ്പൊളിച്ചാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. നിലവിൽ ബസിലെ എല്ലാ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. സമീപത്തെ വിവിധ ആശുപത്രികളിലേക്കാണ്​ പരിക്കേറ്റവരെ മാറ്റിയത്​.

Tags:    
News Summary - Bus Accident in Puthanathani, Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.