Posted On
date_range Updated On
date_range തൃശൂരിൽ ബസ് കയറി വയോധിക മരിച്ചു
തൃശൂർ: എരുമപ്പെട്ടി തിച്ചൂരിൽ വയോധിക ബസ് കയറി മരിച്ചു. തിച്ചൂർ പൊന്നുംകുന്ന് കോളനിയിൽ പരേതനായ കുഞ്ഞയ്യപ്പെൻറ ഭാര്യ കുറുമ്പയാണ് (72) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തിച്ചൂർ കുളം ബസ്സ്റ്റോപ്പിലാണ് അപകടം നടന്നത്. പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ കയറാനായി ബസിെൻറ മുന്നിലൂടെ കുറുമ്പ വന്നത് ഡ്രൈവർ കണ്ടില്ല. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് സ്ത്രീ വരുന്നത് കാണാതെ പെട്ടെന്ന് മുന്നോട്ട് എടുത്തതാണ് അപകടത്തിനിടയാക്കിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.