Posted On
date_range Updated On
date_range വെള്ളമുണ്ടയിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
മാനന്തവാടി: വയനാട് വെള്ളമുണ്ടയിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൊതക്കര ലക്ഷം വീട് കോളനിയിലെ നളിനി (50) ആണ് മരിച്ചത്.
രാവിലെ ഇവിടെ പുല്ലരിയാൻ പോയവർ വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുറിയുടെ മൂലയിൽ ഇരിക്കുന്ന രീതിയിൽ കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.