തിരുവനന്തപുരം: വൻകിടക്കാരെയും ഫ്ലാറ്റ് േലാബിയെയും ലക്ഷ്യമിട്ട് തദ്ദേശഭരണ വകുപ്പിന് കീഴിൽ കൊണ്ടുവരുന്ന പുതിയ കെട്ടിട നിർമാണ ചട്ട ഭേദഗതിയിൽ സാധാരണക്കാർക്ക് ആശങ്ക. പാരിസ്ഥിതിക പ്രശ്നങ്ങൾ, ജലദൗർലഭ്യം, മാലിന്യ സംസ്കരണം, യാത്രാദുരിതം തുടങ്ങി ഒേട്ടറെ പ്രശ്നങ്ങൾ ഇതുവഴി കൂടുതൽ സങ്കീർണമാകും. മൂന്നു മുതൽ അഞ്ചു സെൻറ് വരെ ഭൂമിയിലുള്ള കെട്ടിടങ്ങളുടെ നിർമാണാനുമതി മുതലുള്ള കാര്യങ്ങളിൽ ചട്ടഭേദഗതി വഴി പുതിയ നിബന്ധനകൾ കടന്നുവരുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
നിലവിലെ കെട്ടിടനിർമാണ ചട്ടങ്ങളെ അസാധുവാക്കി കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവക്ക് പ്രത്യേകം ചട്ടങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിലേക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ഇത് ചെറിയ വീടുകൾ പണിയാൻ കാത്തിരിക്കുന്നവർക്ക് വേണ്ടിയെല്ലന്നും മറിച്ച് ഫ്ലാറ്റ് ലോബിക്ക് വേണ്ടിയാണെന്നുമുള്ള വാദങ്ങളും ഉയർന്നുകഴിഞ്ഞു. ചട്ടഭേദഗതി ചെയ്യുേമ്പാൾ അഞ്ചുസെൻറ് വെര ഭൂമിയുള്ള സാധാരണക്കാർക്ക് ആശങ്ക ഉണ്ടാകാത്തവിധം േവണം നിയമം കൊണ്ടുവരേണ്ടതെന്ന് കേരള ബിൽഡിങ് ഡിൈസനേഴ്സ് ഒാർഗനൈസേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഭേദഗതിക്ക് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട ഏജൻസികളെയോ ബിൽഡിങ് ഡിസൈനർമാരെയോ കെട്ടിട നിർമാതാക്കളെയോ ചർച്ചക്ക് ക്ഷണിച്ചില്ല. റിയൽ എസ്റ്റേറ്റുകാരുടെ സംഘടനയെ മാത്രം വിളിച്ചാണ് കരട് തയാറാക്കിയത്.
കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും വേണ്ടി 1999ൽ കൊണ്ടുവന്ന കേരള മുനിസിപ്പൽ ബിൽഡിങ് റൂൾസ് (കെ.എം.ബി.ആർ), പഞ്ചായത്തുകൾക്ക് വേണ്ടി 2011ൽ കൊണ്ടുവന്ന കേരള പഞ്ചായത്ത് ബിൽഡിങ് റൂൾസ് (കെ.പി.ബി.ആർ) എന്നിവയാണ് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്തുള്ള ചട്ടങ്ങൾ. അതിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരണമെന്നായിരുന്നു തുടക്കം മുതലുള്ള ആവശ്യം. സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന വൺഡേ പെർമിറ്റ് വ്യവസ്ഥ ഇപ്പോൾ നിലനിൽക്കുന്ന ചട്ടത്തിൽ ഉൾപ്പെടുത്തണെമന്ന ആവശ്യവും പരിഗണിച്ചില്ല. ആറ് കോർപറേഷനുകൾക്ക് മാത്രമായി ഒരു ചട്ടം കൊണ്ടുവരുക എന്നത് തന്നെ ദീർഘവീക്ഷണമില്ലാത്ത തീരുമാനമാണെന്നും ആക്ഷേപമുണ്ട്. ബഹുനില കെട്ടിടങ്ങൾ കൊണ്ട് ശ്വാസംമുട്ടുന്ന കോർപറേഷനുകളിൽ പുതിയ ചട്ടം വരുന്നതോടെ വീണ്ടും വൻകിട കെട്ടിടങ്ങൾ ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.