Posted On
date_range Updated On
date_range കൊടകരയിൽ കെട്ടിടം തകർന്ന് മൂന്ന് പേർ അകപ്പെട്ടു; ഒരാളെ പുറത്തെടുത്തു
തൃശൂർ: കൊടകരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം തകർന്നുവീണു. പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് പേർ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടു. കൊൽക്കത്തയിൽനിന്നുള്ള രാഹുൽ, റുബേൽ, ആലിം എന്നിവരാണ് കുടുങ്ങിയത്. ഇതിൽ റുബേലിനെ പുറത്തെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.
40 വര്‍ഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം വെള്ളിയാഴ്ച രാവിലെയാണ് ഇടിഞ്ഞുവീണത്.ആകെ 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒമ്പത് പേർ ഓടിരക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്ന് തകരുകയായിരുന്നു. തൊഴിലാളികൾ ജോലിക്ക് പോകാൻ ഇറങ്ങുന്ന സമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.