കോതമംഗലം: പൈങ്ങോട്ടൂരിൽ എരുമയുടെ പിൻഭാഗം ജീവനോടെ അറത്തുകടത്തി. ഞായറാഴ്ച പുലർച്ചയാണ് സാമൂഹികവിരുദ്ധർ എരുമയെ അഴിച്ചുകൊണ്ടുപോയി ഇടതുതുടയടക്കം പിൻഭാഗം അറുത്തുമാറ്റിയത്. പൈങ്ങോട്ടൂർ കൊടിമറ്റത്തിൽ ചാക്കോയുടെ എരുമയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ശബ്‍ദം ഉണ്ടാകാതിരിക്കാൻ വായ് തുറക്കാൻ കഴിയാത്തവിധം മുഖത്ത് കയറുകൊണ്ട് കെട്ടിയിരുന്നു.
ഉരുക്കളെ വാങ്ങി കശാപ്പ് ചെയ്ത് വിൽക്കുന്നയാളാണ് ചാക്കോ. കഴിഞ്ഞദിവസം 40,000 രൂപ മുടക്കി വാങ്ങിയതാണിതിനെ. പൈങ്ങോട്ടൂർ - ഊന്നുകൽ പാതക്ക് സമീപമാണ് ചാക്കോയുടെ വീട്. ഇവിടെനിന്ന് 250 മീറ്ററോളം അകലെ പാതവക്കിൽ പാർക്ക് ചെയ്തിരുന്ന മണ്ണുമാന്തിയന്ത്രത്തിൽ ബന്ധിച്ച നിലയിൽ ഞായറാഴ്ച രാവിലെയാണ് എരുമയെ നാട്ടുകാർ കണ്ടെത്തിയത്.
മുറിച്ചെടുക്കാൻ ഉപയോഗിച്ച കത്തികളും മറ്റും സമീപത്ത് തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.