കൽപറ്റ: ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യ ദിനങ്ങളിൽ ഏറ്റവുമധികം മാനസിക സമ്മർദം അ നുഭവിച്ചവരാണ് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും അവരുടെ രക്ഷിതാക്ക ളും. സ്കൂളുകൾ അടച്ചതും തെറപ്പികളും മറ്റ് പരിശീലന പ്രവർത്തനങ്ങളും നിർത്തിയതും ഭി ന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കി. ഇത്തരം കുട്ടികൾക്കും മാതാപിതാക്കൾക്കും ആശ്വാസമാകുകയാണ് ബഡ്സ് സ്കൂളുകളുടെ നേതൃത്വത്തിൽ വയനാട് കുടുംബശ്രീ മിഷൻ ആരംഭിച്ച ഓൺലൈൻ സപ്പോർട്ട് സെൽ.
സേവനങ്ങൾ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുവേണ്ടി തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂളുകളിൽ അധ്യാപകർ ഓൺലൈൻ സപ്പോർട്ട് സെൽ രൂപവത്കരിച്ചിട്ടുണ്ട്. ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ ഭിന്നശേഷിക്കാർക്കും ആവശ്യമായ സേവനങ്ങൾ, മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം, കൗൺസലിങ്, പാഠ്യ പ്രവർത്തനങ്ങൾ എന്നിവ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർവഹിക്കുകയാണ് ഓൺലൈൻ സപ്പോർട്ട് സെല്ലുകളുടെ ലക്ഷ്യം. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സാങ്കേതികവിദ്യകളുടെ സഹായത്തോടെ വ്യത്യസ്ത ചലഞ്ചുകൾ നൽകി അവരെ സജീവമാക്കുന്നു.
ജില്ലയിൽ 11 ബഡ്സ് സ്കൂളുകളിലായി 247 കുട്ടികളാണ് പഠിക്കുന്നത്. രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ കുട്ടികൾ ചലഞ്ചുകൾ പൂർത്തിയാക്കുന്നു. ഇതിെൻറ ഫോട്ടോ, വിഡിയോ അല്ലെങ്കിൽ ശബ്ദസന്ദേശം എന്നിവ ഗ്രൂപ്പുകളിൽ പങ്കുവെക്കും. ഇത് മുഖേന കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും അവസരം നൽകുന്നു. എംബോസ് പെയിൻറിങ്, ചിത്രരചന, ഫോട്ടോഗ്രഫി മത്സരവും പരിശീലനവും, ഫോട്ടോ അടിക്കുറിപ്പ് മത്സരം, കരകൗശല വസ്തുക്കളുടെ നിർമാണം, ഗൃഹാലങ്കാരം, പാട്ട് മത്സരം, ജീവജലം പറവകൾക്ക്, അടുക്കളയിലെ അമ്മ, പേപ്പർ ക്രാഫ്റ്റ്, കവിതാലാപനം, കഥ അവതരണം, കഥ, കവിത എന്നിങ്ങനെയുള്ള വിവിധ ചലഞ്ചുകളാണ് ഇതുവരെ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.