ബജറ്റ് ചോര്‍ച്ച: ചീഫ് സെക്രട്ടറി നിയമോപദേശം തേടി

തിരുവനന്തപുരം: ബജറ്റ്ചോര്‍ച്ചവിവാദം തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയിലെ പൊതുചര്‍ച്ച പ്രക്ഷുബ്ധമാക്കും. സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷതീരുമാനം. ബജറ്റ് ചോര്‍ന്നില്ളെന്ന വിശദീകരണമാകും മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തുക. അതിനിടെ, ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന്‍െറ പരാതിയില്‍ ചീഫ് സെക്രട്ടറി നിയമോപദേശം തേടി. നിയമസെക്രട്ടറിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റ്ചോര്‍ച്ച അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍കൂടിയായിരിക്കും സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളുക.

തിങ്കള്‍ മുതല്‍ മൂന്ന് ദിവസമാണ് ബജറ്റില്‍ പൊതുചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചോദ്യോത്തരവേളയില്‍തന്നെ പ്രതിപക്ഷം ചോര്‍ച്ചവിഷയം ഉന്നയിക്കും. ഇതിന്‍െറ കാരണക്കാര്‍ക്കെതിരെ ഒൗദ്യോഗിക രഹസ്യനിയമം 1923 പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 5(2) പ്രകാരവും നടപടി എടുക്കണമെന്നും ധനമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് പ്രതിപക്ഷനിലപാട്. ഇതാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിലും ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷം ധനമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അത് തള്ളിയിട്ടുണ്ട്.ബജറ്റ് രേഖകളൊന്നും ചോര്‍ന്നിട്ടില്ളെന്നും മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയാറാക്കിയ കുറിപ്പ് മാത്രമാണ് ചോര്‍ന്നതെന്നുമാണ് ധനമന്ത്രിയുടെയും സര്‍ക്കാറിന്‍െറയും നിലപാട്. ചോര്‍ന്നത് ശരിയായില്ളെന്ന വിലയിരുത്തലിനെതുടര്‍ന്ന് ധനമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലെ ഒരാളെ മാറ്റുകയും ചെയ്തു. സമഗ്ര അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതോടെ പ്രശ്നം പരിഹരിച്ചെന്ന നിലപാടാകും ഭരണപക്ഷം സ്വീകരിക്കുക. യു.ഡി.എഫ് കാലത്തെ ചോര്‍ച്ച ആരോപണങ്ങളും അവര്‍ ഉന്നയിക്കും.

ബജറ്റ് അവതരണം തുടങ്ങി 48 മിനിറ്റായപ്പോള്‍ ധനമന്ത്രിയുടെ പി.ആര്‍. മെയില്‍ വിലാസത്തില്‍ 15 പേജുള്ള ബജറ്റ് വിവരങ്ങളും 10.48ന്  അസി. പ്രൈവറ്റ് സെക്രട്ടറിയുടെ വ്യക്തിഗത മെയിലില്‍ നിന്ന് കൂടുതല്‍ പേര്‍ക്കും വിവരങ്ങള്‍ ലഭിച്ചെന്ന ആരോപണങ്ങളും രേഖകള്‍ കൈവശംവെക്കാന്‍ പാടില്ലാത്ത ഉദ്യോഗസ്ഥന് രേഖ എങ്ങനെ കിട്ടി, ധനമന്ത്രിക്ക് പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങളും പ്രതിപക്ഷം ഉന്നയിക്കും. ബജറ്റിലെ ഇളവുകളുടെ വിവരം ഒരു പത്രത്തില്‍ വന്നതും വിഷയമാവും. അനവധി പ്രഖ്യാപനങ്ങളും മികച്ചപദ്ധതികളും ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെ മികവുറ്റതാക്കുന്നുണ്ട്. ഇവ ചര്‍ച്ചചെയ്യാനുള്ള അവസരമാണ് ചോര്‍ച്ചവിവാദം ചോര്‍ത്തുന്നത്. പൊതുവെ മികച്ച സ്വീകാര്യത ബജറ്റിന് ലഭിച്ചിട്ടുമുണ്ട്. ക്ഷേമപക്ഷത്ത് നില്‍ക്കുന്ന ബജറ്റ് പശ്ചാത്തലമേഖലയിലും വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലും ഏറെ ശ്രദ്ധിച്ചിരുന്നു.

Tags:    
News Summary - budget leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.