Posted On
date_range Updated On
date_range തുടർഭരണത്തിനായുള്ള ബജറ്റ്; ജനക്ഷേമപദ്ധതികൾക്ക് മുൻഗണനയെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ഭരണതുടർച്ച പ്രതീക്ഷിച്ചുള്ള ബജറ്റാവും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. സമ്പൂർണ്ണ ബജറ്റായിരിക്കും അവതരിപ്പിക്കുക. തോഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകും. കിഫ്ബിയിൽ പുതിയ പദ്ധതികൾ ഉണ്ടാവില്ല. നിലവിലെ പദ്ധതികൾ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകും. 60,000 കോടിയുടെ കിഫ്ബി പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇത് എത്രയും വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 15നാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. മേയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ട് ഓൺ അക്കൗണ്ടായിരിക്കും ഇക്കുറി അവതരിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.