പ്രതീകാത്മക ചിത്രം

'താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ ദ്വാരം വീണു, പല്ലുകള്‍ തകർന്നു'; സീനിയര്‍ വിദ്യാർഥികളുടെ ക്രൂരമർദനത്തിൽ ബിരുദ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

വണ്ടൂർ: ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ക്രൂരമായി മര്‍ദിച്ച്‌ സീനിയര്‍ വിദ്യാർഥികള്‍. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെതുടർന്ന് ഗുരുതര പരിക്കേറ്റത്.

സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഷാനിദിന്റെ മുൻവശത്തെ പല്ലുകള്‍ തകർന്നു. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ ദ്വാരം വീണതിനെ തുടർന്ന് മൂന്ന് തുന്നലിട്ടു. ഷാനിദിന്‍റെ ദേഹത്തുടനീളം പരിക്കുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാനിദിന്റെ രക്ഷിതാക്കള്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Brutal beating by senior students; Graduate student seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.