ബ്രൗണ്‍ ഷുഗര്‍ കടത്ത്: സംഘത്തലവനും കൂട്ടാളിയും പിടിയില്‍

കൊണ്ടോട്ടി: കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാർഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി.സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍ നിഷാദ് (32) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് വിപണിയില്‍ അര ലക്ഷത്തോളം വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. ഇവരെ നിരീക്ഷിച്ചുവരുകയാണ്.

ഷൈജുവിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാര്‍ക്കോട്ടിക് കേസുകളുണ്ട്. കൊലപാതക-മോഷണക്കേസുകളിലും പ്രതിയാണ്. ഇവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി ആരംഭിച്ചു.

Tags:    
News Summary - Brown sugar smuggling: Gang leader and helper nabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.