പട്ടാമ്പി: കർണാടകയിലെ കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പട്ടാമ്പി കരിമ്പുള്ളി തെക്കേതിൽ വീട്ടിൽ വിനീതിൻ്റെ ഭാര്യ ദിവ്യ, ദിവ്യയുടെ അനിയൻ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു എന്നിവരാണ് മരിച്ചത്. ദിവ്യയുടെ ഭർത്താവ് വിനീതിന് ഗുരുതര പരിക്കേറ്റു.
കാർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ പാതയിലൂടെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും അടക്കം 8 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബംഗളൂരുവിൽ നിന്നും തിരിച്ച് വരുന്ന വഴിയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.