Posted On
date_range Updated On
date_range പാലം നവീകരണം: രണ്ട് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ആലുവയിൽ പാലം നവീകരണം നടക്കുന്നതിനാൽ ബുധനാഴ്ച രണ്ട് മെമു ട്രെയിനുകൾ റദ്ദാക്കിയെന്നും മൂന്ന് ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു. പാലക്കാട് ജങ്ഷൻ -എറണാകുളം സൗത്ത് (66609) മെമു, എറണാകുളം സൗത്ത് -പാലക്കാട് ജങ്ഷൻ (66610) മെമു എന്നിവയാണ് പൂർണമായി റദ്ദാക്കിയത്.
ഇൻഡോർ ജങ്ഷൻ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645) ഒന്നര മണിക്കൂർ വൈകും. കണ്ണൂര് എക്സിക്യൂട്ടീവ് (16308) ഒരു മണിക്കൂർ 20 മിനിറ്റും സെക്കന്ദരാബാദ് -തിരുവനന്തപുരം ശബരി (17230) അര മണിക്കൂറും വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.