തിരുവനന്തപുരം: സാമൂഹിക വനവത്കരണ പ്രവർത്തനങ്ങൾ നടത്തിയ കരാറുകാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്ത ഫോസ്റ്റ് സെക്ഷൻ ഒാഫിസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കരാറുകാരനിൽ നിന്ന് 70,000 രൂപ കൈക്കൂലി വാങ്ങിയ വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ ഒാഫിസിലെ ഫോറസ്റ്റ് സെക്ഷൻ ഒാഫിസർ കെ.കെ. സലീമിനെയാണ് വനംമേധാവി സസ്പെൻഡ് ചെയ്തത്. സലീമിനെ കൂടാതെ മറ്റ് രണ്ട് പേർ കൂടി അന്വേഷണ പരിധിയിലാണ്. ഇവർക്കെതിരെയും ഉടൻ നടപടി ഉണ്ടാകും.
ജോലികളുടെ ബില്ലുകൾ പാസാക്കാൻ കരാറുകാരിൽനിന്ന് വൻതുക കൈക്കൂലിയായി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിൽ തുകയുടെ 35 മുതൽ 40 ശതമാനം വരെയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പണം നൽകാത്തവരുടെ ബില്ലുകൾ പാസാക്കാതെ വൈകിപ്പിക്കും. ബില്ലുകൾ പാസാക്കാൻ കൈക്കൂലി വാങ്ങുന്നതിന് പിന്നിൽ റേഞ്ച് ഒാഫിസറും സംഘവുമാണെന്ന വിവരവും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. അതുസംബന്ധിച്ച അന്വേഷണവും ഇപ്പോൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.