വീട്ട് നമ്പറിന് കൈക്കൂലി; ഓവർസിയറും ഡ്രൈവറും പിടിയിൽ

തിരൂരങ്ങാടി: വീട്ടുനമ്പർ ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ നന്നമ്പ്ര പഞ്ചായത്തിലെ ഓവർസിയർ കൊടിഞ്ഞി പനക്കതാഴം സ്വദേശി ജഫ്‌സൽ, ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി പനയങ്ങര ഡിജിലേഷ് എന്നിവരെ വിജിലൻസ് പിടികൂടി. ചെറുമുക്ക് സ്വദേശിയായ തിലായിൽ ഷഹീറിന്റെ പരാതിയിലാണ് അറസ്റ്റ്.

ഉമ്മയുടെ പേരിലുള്ള സ്ഥലത്ത് നിർമിച്ച വീടിന് നമ്പറിനായി സമീപിച്ചപ്പോൾ പെർമിറ്റിലില്ലാത്ത സ്ഥലത്തു ജനൽ വെച്ചിട്ടുണ്ടെന്നും കൈക്കൂലി തന്നാൽ നമ്പർ നൽകാമെന്നും അല്ലാത്ത പക്ഷം പൊളിക്കേണ്ടി വരുമെന്നും അറിയിച്ചു. ആയിരം രൂപ കൊടുത്തെങ്കിലും മൂവായിരം രൂപ വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. 

Tags:    
News Summary - Bribery for house number; Overseer and driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.