തിരുവനന്തപുരം: മുമ്പ് അപേക്ഷ തള്ളിയ കമ്പനിക്കാണ് ബിയർ ഉൽപാദിപ്പിക്കാൻ അടുത്തിടെ അനുമതി നൽകിയതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ഇതോടെ ബ്രൂവറി വിവാദത്തിൽ വീണ്ടും സര്ക്കാര് പ്രതിരോധത്തിലായി. ഇൗ സർക്കാർ അധികാരത്തിൽവന്നപ്പോൾ തള്ളിയ അപേക്ഷ പിന്നീടെങ്ങനെ അനുവദിച്ചുവെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. പാലക്കാട് എലപ്പുള്ളി അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറി ആരംഭിക്കാനായി കമ്പനി നൽകിയ അപേക്ഷ അബ്കാരി നയത്തിെൻറ പേരിൽ ആദ്യം തള്ളിയ സര്ക്കാര് പിന്നീട് രണ്ട് വർഷത്തിനുശേഷം അനുമതി നല്കിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
അബ്കാരി നയം ബ്രൂവറി ആരംഭിക്കുന്നതിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് വർഷങ്ങൾക്കുമുമ്പ് എക്സൈസ് വകുപ്പ് അനുമതി നിഷേധിച്ചത്. എന്നാൽ, ഇപ്പോൾ അനുമതി നൽകുകയും ചെയ്തു. ഇൗ രണ്ട് നിലപാടും കൈക്കൊണ്ടത് ടി.പി. രാമകൃഷ്ണന് മന്ത്രിയായ എക്സൈസ് വകുപ്പ് തന്നെയാണ്.
ബ്രൂവറി-ഡിസ്റ്റിലറി വിഷയത്തിൽ എക്സൈസ് മന്ത്രിയുടെ ഒാഫിസും വകുപ്പും സംശയത്തിെൻറ നിഴലിലാണ്. തൃശൂരിൽ ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂനിറ്റ് ആരംഭിക്കാൻ ശ്രീചക്ര കമ്പനിക്ക് അനുമതി നൽകിയതും 1999ൽ സമർപ്പിച്ച അപേക്ഷയുടെ തുടർച്ചയിലാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിന് പിന്നിൽ ആദ്യം മുതൽ ദുരൂഹത നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.