വടശേരിക്കര: ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിെൻറ തലച്ചോർ കാണാനില്ല. പകരം കണ്ടെത്തിയത് തുണി. രണ്ടാം പോസ്റ്റ്മോർട്ടത്തിെൻറ റിപ്പോർട്ട് കണ്ട് ഞെട്ടൽ മാറാതെ അത്തിക്കയം നിവാസികൾ. തിരുവോണദിവസം ദുരൂഹസാഹചര്യത്തിൽ വീടിനുസമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മടന്തമൺ മമ്മരപ്പള്ളിൽ സിൻജോമോെൻറ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തലച്ചോറിനു പകരം തുണി കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്.
സിൻജോമോെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ആദ്യപോസ്റ്റ്മോർട്ടം റിപ്പോർട്ട് തൃപ്തികരമല്ലെന്നും കാണിച്ച് പിതാവ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് അത്തിക്കയം നിലക്കൽ മർത്തോമ പള്ളിയുടെ കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം ആർ.ഡി.ഒ വി. വിജയമോഹനെൻറ നേതൃത്വത്തിൽ പുറത്തെടുത്ത് ചീഫ് ഫോറൻസിക് സർജൻ ഡോ.രഞ്ജു രവീന്ദ്രൻ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. ഇതിെൻറ റിപ്പോർട്ടിലാണ് മൃതദേഹത്തിെൻറ തലച്ചോറിനുപകരം തുണി തിരുകിയിരുന്നതായും ഒമ്പത് സെൻറിമീറ്റർ നീളമുള്ള മുടി കണ്ടെത്തിയതായും പറയുന്നത്.
പഠനത്തിനും മറ്റുമായി മൃതദേഹത്തിൽനിന്ന് അവയവങ്ങൾ നീക്കം ചെയ്യാറുണ്ടെങ്കിലും അത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും പിന്നീട് ലഭ്യമാകുന്ന തരത്തിൽ സൂക്ഷിക്കുകയും വിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്യാറുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. എന്നാൽ, ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനൊപ്പം ഇത്തരത്തിലുള്ള അറിയിെപ്പാന്നും ലഭിച്ചിരുന്നില്ല. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ഹൈകോടതി നിർദേശത്തെത്തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.