നടത്തറ (തൃശൂർ): പഞ്ചിങ് ബാഗിെൻറ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥി മരിച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അനന്തരവനും കോട്ടയം എം.ജി സർവകലാശാല അധ്യാപകനുമായ ഹരികുമാര്‍ ചങ്ങമ്പുഴയുടെ മകന്‍ ശ്രീദേവനാണ് (15) മരിച്ചത്. കീരാലൂര്‍ സൽസബീൽ ഗ്രീന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. നടത്തറ എരവിമംഗലത്തെ അമ്മയുടെ വീട്ടിലാണ് സംഭവം.
വീടിെൻറ മുകൾ നിലയില്‍ ബോക്‌സിങ്ങിനുള്ള പഞ്ചിങ് ബാഗില്‍ പരിശീലിക്കുന്നതിനിടെ കയർ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഈ സമയം അമ്മയുടെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അപകടം നടന്നത് ഏറെ വൈകിയാണ് മറ്റുള്ളവർ അറിഞ്ഞത്. ഒല്ലൂര്‍ പൊലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: ഷിമി വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയാണ്. സംസ്‌കാരം പീന്നിട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.