11കാരന് ക്രൂരമർദനം; അമ്മക്കും സുഹൃത്തായ ഡോക്ടർക്കുമെതിരെ കേസ്

കാക്കനാട്: അമ്മയുടെയും സുഹൃത്തായ ഡോക്​ടറുടെയും ക്രൂരമർദനം സഹിക്കാനാവാതെ 11കാരൻ രാ​ത്രി അയൽവീട്ടിൽ അഭയം തേടി. മാസങ്ങളായി പീഡനം അനുഭവിക്കുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ ഇരുവർക്കുമെതിരെ പൊലീസ്​ കേസെടുത്തു. തനിക്കും കാമുകനുമെതിരെ പരാതി നൽകിയ മകനെ സ്വീകരിക്കാൻ മാതാവ്​ വിസമ്മതിച്ചതോടെ കുട്ടിയുടെ സംരക്ഷണം പൊലീസ്​ ചൈൽഡ്​ ലൈനിനെ ഏൽപിച്ചു.

എറണാകുളം കാക്കനാട്​ പാലച്ചുവടിന്​ സമീപമാണ്​ സംഭവം. അമ്മയുടെയും കാമുക​​​െൻറയും പീഡനം സഹിക്കാനാവാതെ ഞായറാഴ്​ച രാത്രി ഒമ്പതരയോടെ കുട്ടി വീട്ടിൽനിന്ന്​ ഇറങ്ങിയോടി അയൽവീട്ടിൽ അഭയം തേടുകയായിരുന്നു. കുട്ടി ഇൗ വീട്ടുകാരോട്​ പറഞ്ഞപ്പോഴാണ്​ മാസങ്ങളായി തുടരുന്ന ക്രൂരപീഡനത്തി​​​െൻറ കഥ പുറത്തായത്​. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന്​ സ്ഥലത്തെത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസിന്​ വിവരം കൈമാറിയത്. കുട്ടിയുടെ മൊഴിയെടുത്ത തൃക്കാക്കര പൊലീസ്​, മാതാവിനും എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വൽറ്റി മെഡിക്കല്‍ ഓഫിസര്‍ കാക്കനാട്​ പടമുകള്‍ കുണ്ടന്നൂര്‍ സൂര്യനഗര്‍ ശ്രീദര്‍ശനം വീട്ടില്‍ ഡോ. ആദർശിനുമെതിരെ പോക്​സോ, ജുവനൈൽ ആക്​ട്​ എന്നിവ പ്രകാരം കേസെടുത്തു.

അഞ്ചാം ക്ലാസുകാരനായ കുട്ടി നാലിൽ പഠിക്കു​േമ്പാഴാണ്​ ഡോക്​ടർ അമ്മക്കൊപ്പം താമസമാക്കിയത്​. നിസ്സാര കാര്യങ്ങളുടെ പേരിൽ ഇരുവരും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ്​​ കുട്ടിയുടെ മൊഴി. മർദനം സഹിക്കാനാവാതെ ഉച്ചത്തിൽ നിലവിളിക്കു​േമ്പാഴെല്ലാം വായിൽ തുണി തിരുകുമായിരുന്നു. വായ്​ക്കുള്ളിൽ ഇതി​​​െൻറ മുറിവുണ്ട്​. കവിളിലും ശരീരഭാഗങ്ങളിലും മര്‍ദിച്ചതി​​​െൻറയും ചട്ടുകം പഴുപ്പിച്ച് വെച്ചതി​​​െൻറയും പാടുണ്ട്.

ഐ.എം.എയുടെ നീന്തല്‍ കുളത്തില്‍ വെച്ച് കുട്ടിയുടെ ​മൂത്രനാളിയിൽ മുറിവേല്‍പ്പിക്കുകയും ചെയ്​തു. ചട്ടുകം പഴുപ്പിച്ച്​ തുടയിൽ വെച്ചായിരുന്നു അമ്മയുടെ പീഡനം. ഞായറാഴ്​ച രാത്രി കുട്ടിയെ കാണാതായിട്ടും ഇരുവരും അന്വേഷിച്ചില്ല. മുമ്പ് രണ്ടു തവണ വിവാഹിതയായ യുവതി രണ്ടാമത്തെ വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ കുട്ടിയുടെ ചികിത്സക്ക്​ ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്​ടറുമായി അടുത്തത്. ആദ്യ ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു ഡോക്​ടർ. കുട്ടിക്ക്​ പെരുമാറ്റ വൈകല്യമുണ്ടെന്നാണ്​ ഇരുവരും പൊലീസിനോട്​ പറഞ്ഞത്​.

Tags:    
News Summary - boy attacked by his mother friend in kochi- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.