കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് സ്വദേശി നിസാറിന്‍റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. പിതാവ് നിസാറിന്‍റെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ രാത്രി കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങിയ നിലയിൽ കുഞ്ഞിനെ മാതാവിന്‍റെ വീട്ടിൽനിന്ന് കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു.
നേരത്തെ 14 ദിവസം മാത്രം പ്രായമുള്ളപ്പോൾ നിസാറിന്‍റെ മൂത്ത കുഞ്ഞ് ഭാര്യവീട്ടിൽവെച്ച് മരിച്ചിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചെന്നാണ് അന്ന് പറഞ്ഞിരുന്നത്. തന്‍റെ മറ്റൊരു കുഞ്ഞ് കൂടി മരിച്ചതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുഞ്ഞിന് അസുഖം വരുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭാര്യ വീട്ടുകാർ തയാറായിരുന്നില്ലെന്ന് നിസാർ ആരോപിക്കുന്നു.
കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.