Posted On
date_range Updated On
date_range മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 14.10 ശതമാനം ബോണസ്
മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 14.10 % ബോണസ് നൽകുവാൻ തീരുമാനമായി. കഴിഞ്ഞ വർഷം ഇത് 13.25% മായിരുന്നു. ലേബർ ഓഫീസർ കെ. മനോജിന്‍റെ സാന്നിധ്യത്തിൽ പമ്പുടമകളും ട്രേഡ് യൂനിയൻ നേതാക്കളുമായി ലേബർ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
മാഹി ടൗൺ, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലായി പ്രവൃത്തിക്കുന്ന 17 പമ്പുകളിലെ 350 ജീവനക്കാർക്കാണ് ഈ മാസം 24 ന് ബോണസ് ലഭിക്കുക.
പമ്പുടമകളെ പ്രതിനിധീകരിച്ച് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.എൻ. ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, ഹരീഷ്, ട്രേഡ് യൂനിയൻ നേതാക്കളായ എ. പ്രേമരാജൻ, ടി. സുരേന്ദ്രൻ (സി.ഐ.ടി.യു.) കെ. മോഹനൻ (ഐ.എൻ.ടി.യു.സി), കെ. പ്രമോദ്(ബി.എം.എസ്) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.