ബോണക്കാട് ലാത്തിച്ചാർജ്​: അന്വേഷണം നടത്തണമെന്ന്​ ആർച് ബിഷപ് സൂസപാക്യം

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിൽ ആരാധനക്കെത്തിയ വൈദികരടങ്ങുന്ന വിശ്വാസികളെ ക്രൂരമായി മർദിക്കുകയും കസ്​റ്റഡിയിലെടുക്കുകയും ചെയ്ത പൊലീസ്​ നടപടി ക്രൂരവും പ്രതിഷേധാർഹവുമാണെന്ന് കെ.സി.ബി.സി. പ്രസിഡൻറും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആർച്​ ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. പ്രാർഥനക്കെത്തിയ വിശ്വാസസമൂഹത്തെയാണ് പൊലീസ്​ അകാരണമായി ലാത്തിച്ചാർജ്​ ചെയ്തത്. ഇത് സർക്കാറിനും കോടതിവിധിക്കുമെതിരായ വെല്ലുവിളിയാണ്.

പരിക്കേറ്റ് വൈദികരടക്കം ഒട്ടേറെപേർ ആശുപത്രികളിലാണ്. ഈ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി മർദനത്തിന് നേതൃത്വം നൽകിയ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ്​ കസ്​റ്റഡിയിലുള്ളവരെ ഉടൻ മോചിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. കത്തോലിക്ക സഭ ഭൂമി കൈയേറ്റത്തെയോ അക്രമത്തെയോ അനുകൂലിക്കുകയോ േപ്രാത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. കാലാകാലങ്ങളായി വിശ്വാസസമൂഹം അനുഷ്ഠിച്ചുപോരുന്ന ആചാരാനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ അനുകൂലിക്കാനുമാകില്ല. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആരാധന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും കേരളത്തി​​െൻറ മതസൗഹാർദ അന്തരീക്ഷം തകർക്കപ്പെടാൻ ഇടവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Bonakkad Lathi Charge: Archbishop Susaipakyam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.