Posted On
date_range Updated On
date_range കണ്ണൂരിൽ ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നാടൻ ബോംബുകൾ കണ്ടെത്തി
കണ്ണൂർ: കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. തൊടീക്കളം കിഴവക്കൽ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ഇവിടെ ബോംബ് നിർമാണം നടക്കുന്നുവെന്ന വിവിരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
ബോംബ് സ്ക്വാഡ് എത്തി ഇവ നിർവീര്യമാക്കി. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കണ്ണൂരിൽ ബോംബുകൾ കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.