തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്

തിരുവനന്തപുരം : കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. തലനാഴിയ്ക്കിടക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ പൊലീസിന് നേരെ മഴുവെറിഞ്ഞുവെന്നും ആരോപണം ഉണ്ട്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളില്‍ ഒരാളായ ഷെമീറിനേയും ഇയാളുടെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഷഫീഖ് ഓടി രക്ഷപ്പെടുകയായിരുന്നു.

മറ്റൊരു പ്രതി സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പൊലീസ് സ്റ്റേഷനിൽ വെച്ചും നാടകീയ സംഭവങ്ങളുമുണ്ടായി. പൊലീസ് കസ്റ്റഡിയിൽ പ്രതി ഷമീർ ആത്മഹത്യക്ക് ശ്രമിച്ചു. പിടിയിലായ ഷെമീർ സെല്ലിനുള്ളിൽ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തിൽ പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Bomb attack on the police in the capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.