കോഴിക്കോട്: കള്ളവോട്ട് ആരോപണെത്ത ഓപൺ വോെട്ടന്ന മറുവാദമുയർത്തി പ്രതിരോധി ക്കണമെന്ന് പാർട്ടി ജില്ല നേതൃത്വം കീഴ്ഘടകങ്ങൾക്കും പ്രവർത്തകർക്കും നിർദേശം നൽക ി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉൾെപ്പടെയുള്ളവർ അന്വേഷണവുമായെത്തിയാലും സ്വ ന്തം വോട്ടും ഓപൺ വോട്ടും ചെയ്തിട്ടുണ്ടെന്ന് മാത്രം മറുപടി നൽകിയാൽ മതിയെന്നാണ് നിർദ േശം.
കള്ളവോട്ട് ആരോപണമുയർന്ന ചെറുതാഴം പഞ്ചായത്തിലെ പിലാത്തറ എ.യു.പി സ്കൂളിലെ പോളിങ് ഉദ്യോഗസ്ഥരെയും പാർട്ടി നേതൃതം നേരിട്ടുകണ്ട് പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയതായും വിവരമുണ്ട്. സമാന പരാതി ഉയർന്നുവരാനിടയുള്ള പോളിങ് ബൂത്തുകളിലെ പ്രാദേശിക നേതാക്കൾക്ക് ജാഗ്രത പാലിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കള്ളവോട്ട് ആരോപണത്തിന് വിധേയരായ സി.പി.എം പഞ്ചായത്ത് അംഗം ഉൾെപ്പടെയുള്ളവരും ഇടതുമുന്നണിയും ആരോപണം നിയമപരമായി നേരിടുമെന്നു പറഞ്ഞ് രംഗത്തുവരാത്തത് കോൺഗ്രസ് വാദം ബലപ്പെടുത്തുന്നതാണ്.
അതേസമയം, കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കാഞ്ഞങ്ങാട്ടെ പ്രമുഖ ലീഗ് നേതാവിെൻറ ഭാര്യയും മക്കളും കള്ളവോട്ട് ചെയ്തതായി ഒരുവിഭാഗം തെളിവുസഹിതം ആരോപണമുയർത്തിയിട്ടും ഇത് ഏറ്റുപിടിക്കാനോ പരാതി അയക്കാനോ മാധ്യമങ്ങളിലൂടെ പുറത്തുവിടാനോ ഇടതു നേതൃത്വം തയാറാകാത്തതും ചർച്ചയായിട്ടുണ്ട്. ഇതുസംബന്ധിച്ച ആരോപണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ബൂത്ത് ഏജൻറ് പയ്യന്നൂർ: കാസർകോട് പാർലമെൻറ് മണ്ഡലത്തിലുൾപ്പെടുന്ന പോളിങ് ബൂത്തിൽ നടന്ന കള്ളവോട്ടിെൻറ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി യു.ഡി.എഫ് രംഗത്തെത്തി. യു.ഡി.എഫ് പോളിങ് ഏജൻറിെൻറ കൈവശമുണ്ടായിരുന്ന വോട്ടർപട്ടിക എൽ.ഡി.എഫ് ഏജൻറുമാർ കീറിയെറിെഞ്ഞന്നും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പുതിയ ആരോപണം. പിലാത്തറ യു.പി സ്കൂളിലെ 19ാം നമ്പർ ബൂത്തിലെ യു.ഡി.എഫ് ഏജൻറും കോൺഗ്രസ് പ്രവർത്തകനുമായ യു. രാമചന്ദ്രനാണ് പട്ടിക കീറിയെറിെഞ്ഞന്ന ആക്ഷേപവുമായി ഞായറാഴ്ച രംഗത്തെത്തിയത്. പിലാത്തറ എ.യു.പി സ്കൂളിലെ ബൂത്തിൽ യു.ഡി.എഫ് ഏജൻറുമാരായി രാമചന്ദ്രനും വി.ടി.വി. പത്മനാഭനുമാണ് ഉണ്ടായിരുന്നത്. ഉച്ചവരെ സുതാര്യമായ വോട്ടെടുപ്പാണ് നടന്നതെന്ന് രാമചന്ദ്രൻ പറയുന്നു.
മൂേന്നാടെ 517ാം നമ്പർ വോട്ടറുടെ വോട്ട് മറ്റൊരാൾ ചെയ്യാനെത്തിയപ്പോൾ ഇതിനെ ചോദ്യംചെയ്തതോടെയാണ് പത്മനാഭെൻറ െകെയിലെ പട്ടിക കീറിയെറിഞ്ഞത്. തുടർന്ന് വ്യാപക കള്ളവോട്ട് നടന്നു. പ്രിസൈഡിങ് ഓഫിസറോടും മറ്റ് പോളിങ് ഉദ്യോഗസ്ഥരോടും കള്ളവോട്ട് സംബന്ധിച്ച് പരാതി അറിയിെച്ചങ്കിലും എന്തുചെയ്യാനാകുമെന്ന് ചോദിച്ച് ഇവർ കൈമലർത്തി. വീണ്ടും പരാതി ഉയർത്തിയതോടെ ആക്രമണഭീഷണിയുണ്ടായി. ഇതോടെ ബൂത്തിൽനിന്നിറങ്ങി പൊലീസ് സഹായത്തോടെ വീട്ടിലേക്ക് പോയതായും ഏജൻറുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.