കണ്ണൂർ/കാസർകോട്/തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ പില ാത്തറയിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ കണ്ണൂർ കലക്ടർ മിർ മുഹമ്മദലി തെര ഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകി. കള്ളവോട്ട് നടന്നുവെന്ന് ആരോപണമുള്ള ബൂത്തിലുണ ്ടായിരുന്ന പ്രിസൈഡിങ് ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ കലക്ടര്‍ വിളിച്ചുവരുത്ത ി വിശദീകരണം തേടിയ ശേഷമാണ് റിപ്പോർട്ട് നൽകിയത്.
പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാ ജമല്ലെന്ന് വെബ് ക്യാം ഓപറേറ്റര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇതുൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ദൃശ്യങ്ങൾ അടർത്തിയെടുത്ത് കൂട്ടിയോജിപ്പിച്ചതാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.
അതേസമയം, കൂടുതൽ അന്വേഷണം നടത്തിയശേഷമേ റിപ്പോർട്ട് നൽകൂവെന്ന് കാസർകോട് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. തിങ്കളാഴ്ച റിപ്പോർട്ട് നൽകുമെന്നാണ് സൂചന. കലക്ടർമാരുടെ റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ അറിയിച്ചു. കാസർകോട്, കണ്ണൂർ കലക്ടർമാരോട് സമഗ്ര റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. ആരോപണങ്ങൾ ഗൗരവമായാണ് കാണുന്നതെന്ന് ടിക്കാറാം മീണ പറഞ്ഞു.
കള്ളവോട്ട് ദൃശ്യങ്ങൾ ശനിയാഴ്ച പുറത്തുവന്നതോടെ ടിക്കാറാം മീണ വരണാധികാരികൂടിയായ കലക്ടർമാരിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. കള്ളവോട്ടുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്ന് കാസർകോട് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കും. കള്ളവോട്ട് നടന്നുവെന്ന് ആരോപണം ഉയർന്ന ബൂത്തുകളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുക്കും. അതിനുശേഷം മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്ക് റിപ്പോർട്ട് നൽകൂ.
കാസർകോട് മണ്ഡലത്തിൽപെട്ട കണ്ണൂർ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ എ.യു.പി സ്കൂളിലെ 19ാം നമ്പർ ബൂത്ത്, കാസർകോട് കയ്യൂർ-ചീമേനി പഞ്ചായത്തിെല കൂളിയാട് ഗവ. ഹൈസ്കൂളിലെ 48ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിൽ കള്ളവോട്ട് ചെയ്യുന്നതിെൻറ വിഡിയോ ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തുവന്നത്. ആളുമാറിയും ബൂത്തുമാറിയും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും വോട്ട് ചെയ്യുന്നതിെൻറ ദൃശ്യങ്ങളാണ് ഇതിലുണ്ടായിരുന്നത്. സംഭവത്തിൽ നിയമനടപടികളുമായി പോകുെമന്ന് കോൺഗ്രസ് അറിയിച്ചപ്പോൾ ചെയ്തത് ഓപൺ വോട്ടാണെന്നായിരുന്നു സി.പി.എം പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.