Posted On
date_range Updated On
date_range ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി
ചാലക്കുടി: ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. ചെറുതുരുത്തി സ്കൂളിലെ അധ്യാപിക സിന്തോളാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ചെറുതുരുത്തി സ്കൂളിൽ ചാർജെടുത്തത്. നിലമ്പൂർ-കോട്ടയം പാസഞ്ചറിൽ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്.
ചാലക്കുടിപുഴയുടെ അറങ്ങാലി കടവിൽ നിന്ന് കണ്ടെത്തി. ട്രെയിനില്‍ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.