Posted On
date_range Updated On
date_range പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശബരിമല തീർത്ഥാടകന്റെ മൃതദേഹം കണ്ടെത്തി
റാന്നി: പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശബരിമല തീർത്ഥാടകനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് (22) മരിച്ചത്. ദർശനം കഴിഞ്ഞ് മടങ്ങവെയാണ് മാടമൻ ക്ഷേത്രക്കടവിന് സമീപമാണ് അപകടം.
ബന്ധുക്കൾക്കൊപ്പം ശനിയാഴ്ചയാണ് ശബരിമലയിൽ എത്തിയത്. രാവിലെ ഫയർഫോഴ്സും പൊലീസും ചേർന്ന് തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.