Posted On
date_range Updated On
date_range പഞ്ചാബിൽ ട്രക്ക് അപകടത്തിൽ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു
നെടുമങ്ങാട് (തിരുവനന്തപുരം): പഞ്ചാബിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് സംസ്കരിക്കും. വെള്ളനാട് വെളിയന്നൂർ തുറ്റുമൺ വിജി ഭവനിൽ വരുൺ വി. നായർ (34) ആണ് ചൊവ്വാഴ്ച ഉച്ചയോടെ പഞ്ചാബിലെ ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചത്.
ഒരു ട്രക്ക് സ്റ്റാർട്ടാക്കി കേടായ ട്രക്ക് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം. സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ട്രക്ക് മുന്നോട്ട് ഉരുണ്ടതോടെ വരുൺ രണ്ട് വാഹനങ്ങൾക്ക് ഇടയിൽപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം വെള്ളി രാവിലെയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. വാമദേവൻ നായരുടെയും വത്സല കുമാരിയുടെയും മകനാണ് വരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.