പൊലീസിനെ കണ്ട് പുഴയിൽ ചാടിയ ലോറി ഡ്രൈവർ മരിച്ചു; പ്രതിഷേധവുമായി ജനങ്ങൾ

തളിപ്പറമ്പ്: മണൽക്കടത്ത് പിടികൂടാനെത്തിയ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ ലോറി ഡ്രൈവറായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവട്ടൂർ അംഗൻവാടിക്ക് സമീപത്തെ ടി.കെ. മെഹറൂഫിന്റെ (27) മൃതദേഹമാണ് കുറ്റിയേരി പാലത്തിന് സമീപം ഇരിങ്ങൽ ഭാഗത്ത് പുഴയിൽ കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന പരാതി സ്വീകരിക്കാതെയും അന്വേഷണം നടത്താതിരിക്കുകയും ചെയ്ത നടപടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസിനെതിരെ ജനം പ്രതിഷേധിച്ചു.

ഞായറാഴ്ച രാത്രി 12 മണിയോടെ പരിയാരം ഗ്രേഡ് എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ കുറ്റ്യേരി കടവില്‍ മണല്‍ കടത്ത് സംഘത്തെ തുരത്തിയിരുന്നു. പൊലീസിനെ കണ്ട നാലംഗസംഘം മണൽ കയറ്റിയ ടിപ്പര്‍ലോറി ഉപേക്ഷിച്ച് പുഴയിൽ ചാടി രക്ഷപ്പെട്ടിരുന്നു. പുഴയിൽ ചാടിയ സംഘത്തിൽ ഉണ്ടായിരുന്ന ടിപ്പർ ലോറി ഡ്രൈവറായ മെഹറൂഫ് ഒഴികെ മറ്റുള്ളവർ കരയിലെത്തിയിരുന്നു. ചൊവ്വാഴ്ച 11 മണിയോടെയാണ് കടവിന് സമീപത്തുതന്നെയായി കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാതാവ്: ടി.കെ. റംല. പിതാവ്: എം. മുഹമ്മദ് കുഞ്ഞി. സഹോദരങ്ങൾ: മുഫ്സിറ, തൻസീറ.

Tags:    
News Summary - Body found after police chase ends sand lorry driver in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.