മലമ്പുഴ ഡാമിൽ കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മലമ്പുഴ ഡാമില്‍ കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കള്‍ മുഹമ്മദ് നിഹാല്‍ (20), മുഹമ്മദ് ആദില്‍ (16) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് ഇരുവരും മലമ്പുഴ ഡാമിൽ കുളിക്കാന്‍ ഇറങ്ങിയത്. ഇരുവരും ഡാമിൽ കുളിക്കാനിറങ്ങുന്നത് പതിവായിരുന്നു എന്നാണ് വിവരം. കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് അപകടത്തിൽപ്പെടുകയായിരുന്നു.

കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ ഡാമിന്റെ പരിസരത്തുനിന്ന് വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തി. തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തി. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.

Tags:    
News Summary - Bodies of missing siblings found in Malampuzha Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.