ഇടുക്കിയിലെ ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു; രണ്ടുപേരെ കാണാതായി

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വളളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപിനാഥന്‍, സജീവന്‍ എന്നിവരെയാണ് കാണാതായത്. ആനയിറങ്കല്‍ ഭാഗത്തുനിന്ന് 301 കോളനിയിലേക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. സജീവൻ അൽപസമയം നീന്തിയെങ്കിലും മുങ്ങിപ്പോയി. ഗോപിക്ക് നീന്തല്‍ അറിയില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. 

പ്രദേശത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ആളുകള്‍ ബഹളം വെച്ചപ്പോള്‍ ആനകളെ ഓടിക്കുന്നതിനാണെന്നാണ് കരുതിയത്. പിന്നീടാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായതാണെന്ന് നാട്ടുകാർ മനസ്സിലാകുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് ഉടൻ സ്ഥലത്തെത്തും. മുങ്ങല്‍വിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. 

Tags:    
News Summary - Boat capsize at Anayirangal Dam in Idukki; Two people are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.