പെരിങ്ങൽക്കുത്ത് ഡാം (ഫയൽചിത്രം)
Posted On
date_range Updated On
date_range പെരിങ്ങൽകുത്ത് ഡാം: ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രത പാലിക്കണം
തൃശൂർ: പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന് 417 മീറ്റർ ആയതിനെ തുടർന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് 417.45 ആണ് ജലനിരപ്പ്. ജലനിരപ്പ് 418 മീറ്ററായാൽ ഓറഞ്ച് അലേർട്ടും 419.4 മീറ്ററായാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.
419.4 മീറ്ററായാൽ ഡാമിൽനിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ ജനങ്ങൾ പുഴയിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ മറ്റോ ഇറക്കരുതെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.