എ.ടി.എമ്മിനു മുന്നിൽ ചോരപ്പാടുകള്‍, രാജാവിന്റെ മകൻ എന്ന എഴുത്തും; ആശങ്ക, പൊലീസ് അന്വേഷണം തുടങ്ങി

ഇരിങ്ങാലക്കുട: മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പിനു സമീപം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിനു മുന്നിൽ ചോരപ്പാടുകള്‍ കണ്ടെത്തിയത് ആശങ്ക പരത്തി.

ശനിയാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തൊട്ടടുത്ത് സ്ലാബിനു മുകളിലുള്ള പൊടിയില്‍ 'രാജാവിന്റെ മകന്‍' എന്ന് എഴുത്തുമുണ്ട്. എ.ടി.എമ്മിന്റെ വാതിലിനു മുന്നിലാണ് ചോരപ്പാടുകള്‍ കണ്ടെത്തിയത്.

വാതിലിലേക്കും ചോര തെറിച്ചുവീണിട്ടുണ്ട്. മനുഷ്യരക്തംതന്നെയാണോ ഇതെന്നും സംശയമുണ്ട്. ഇരിങ്ങാലക്കുട ​​​പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. ബാങ്കിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നു.

Tags:    
News Summary - Blood stains in front of South Indian Bank ATM in Mapranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.