കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറി: രണ്ടുപേര്‍ക്ക് പരിക്ക്

പള്ളിക്കര: അമ്പലമുകള്‍ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ ഇലക്ട്രിക് സബ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കോലഞ്ചേരി ചൂണ്ടി സ്വദേശി പാലപ്പുറം അരുണ്‍ പി. ഭാസ്കര്‍(23), മുളന്തുരുത്തി സ്വദേശി ചാരക്കുഴിയില്‍ വേലായുധന്‍ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

80 ശതമാനത്തിലധികം പൊള്ളലേറ്റ അരുണ്‍ പി. ഭാസ്കറിന്‍െറ നില അതിഗുരുതരമാണ്. ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും വേലായുധനെ പാലാരിവട്ടം മെഡിക്കല്‍ സെന്‍ററിലും പ്രവേശിപ്പിച്ചു. രണ്ടുപേരും കരാര്‍ ജീവനക്കാരാണ്. ഇലക്ട്രിക് തൊഴിലാളികളായ ഇവര്‍ വൈദ്യുതി പാനലില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. മിന്നലും ചെറിയ ശബ്ദവുമുണ്ടായതിനൊപ്പം കമ്പനിയിലും പരിസരത്തും വൈദ്യുതി പൂര്‍ണമായി നിലച്ചതുമാണ് അപകടം പെട്ടെന്ന് ശ്രദ്ധയില്‍പെടാന്‍ കാരണമായത്.

വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. കമ്പനി ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. തൃപ്പൂണിത്തുറയില്‍നിന്ന് ഫയര്‍ഫോഴ്സും അമ്പലമേട് പൊലീസും സ്ഥലത്തത്തെി പരിശോധന നടത്തി. അമ്പലമേട് പൊലീസ് കേസെടുത്തു. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല റവന്യൂ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - blast in kochi refinary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.