അപകീര്‍ത്തിയിലൂടെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് തടയാൻ‍ നിയമ ഭേദഗതി

തിരുവനന്തപുരം: അശ്ലീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്ലിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിനുളള ഭേദഗതിയാണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിട്ടുളളത്. ഇതിനനുസൃതമായ മാറ്റം ക്രിമിനല്‍ നടപടി ചട്ടത്തിലും വരുത്തും. 

അശ്ലീല ഉളളടക്കം പ്രസിദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്മെയിലിങ് തടയുന്നതിന് ഐ.പി.സിയില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാൽപര്യഹരജി പരിഗണിച്ചുകൊണ്ട് 2009 ആഗസ്​തില്‍  ഹൈക്കോടതി കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

തമിഴ്നാടും ഒഡിഷയും ഇത്തരത്തിലുളള നിയമഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. അശ്ലീല പ്രസിദ്ധീകരണത്തിനെതിരെ നടപടിയെടുക്കാന്‍ ഐ.പി.സിയില്‍ നിലവില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ ബ്ലാക്ക്മെയിലിങ്ങിനു ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതു തടയാന്‍ നിലവിലുളള വ്യവസ്ഥകള്‍ പര്യാപ്തമല്ല.

Tags:    
News Summary - Blackmailing through Defaming content - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.