Posted On
date_range Updated On
date_range 71 സീറ്റ് നേടും, കേരളം ബി.ജെ.പി ഭരിക്കും; മുൻ ഡി.ജി.പി ജേക്കബ് തോമസ്
തൃശൂർ: 71 സീറ്റ് നേടി കേരളം ഇക്കുറി ബി.ജെ.പി ഭരിക്കുമെന്ന് ഇരിങ്ങാലക്കുടയില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി പട്ടികയിലുള്ള മുൻ ഡി.ജി.പി ജേക്കബ് തോമസ്.
ഇന്ത്യയിലെ ഏറ്റവും വലിയ ടീമായ ബി.ജെ.പിെയ കേരളത്തിൽ ജയിപ്പിക്കാൻ വേണ്ടിയുള്ള പ്രചാരണങ്ങളിലാണ് താനെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു. ബി.ജെ.പി 71 സീറ്റാണ് ഇക്കുറി കേരളത്തിൽ ലക്ഷ്യമിടുന്നത്.
ഭരണത്തെ അടുത്തറിയാവുന്നത് കൊണ്ട് പറയുകയാണ് കേരളം ഇപ്പോഴത്തേ ഒരു പോക്ക് പോയാൽ വളരെ മോശം അവസ്ഥയിലാകും. അത് മനസിലാക്കിയത് കൊണ്ടാണ് മത്സരരംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം സര്‍ക്കാരാണ് ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിച്ചിരുന്നത്. ഇനി ജനങ്ങള്‍ ഏല്‍പ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.